Ravindra Jadeja 
Sports

ഇനി കപില്‍ ദേവിനൊപ്പം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി രവീന്ദ്ര ജഡേജ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഗാലെ: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ എന്ന അഭിമാനനേട്ടമാണ് ജഡേജ കൈവരിച്ചത്. ഇതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിലും ഇടം നേടി. ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ. ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെ, രവിചന്ദ്രന്‍ അശ്വിന്‍, കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ടെസ്റ്റില്‍ 350 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ മറ്റുള്ളവര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 4,000 റണ്‍സും 350-വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ നാലാമത്തെ മാത്രം ഓള്‍ റൗണ്ടറുമെന്ന അപൂര്‍വ ഡബിളാണ് ജഡേജ സ്വന്തം പേരിലാക്കിയത്. കപില്‍ ദേവ് (5,248 റണ്‍സ്, 434 വിക്കറ്റ്), ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോഥം (5,200 റണ്‍സ്, 383 വിക്കറ്റ്), ന്യൂസിലന്‍ഡിന്റെ ഡാനിയല്‍ വെട്ടോറി (4,531 റണ്‍സ്, 362 വിക്കറ്റ്) എന്നിവരാണ് ഈ നേട്ടത്തില്‍ ജഡേജയുടെ മുന്‍ഗാമികള്‍.

ശ്രീലങ്കക്കെതിരായ ടെസ്റ്റിനിറങ്ങുമ്പോള്‍ 89 ടെസ്റ്റില്‍ 4,095 റണ്‍സും 348 വിക്കറ്റുകളുമായിരുന്നു ജഡേജയുടെ പേരിലുണ്ടായിരുന്നത്. ലങ്കന്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയെ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകളില്‍ എത്തിച്ച് ഇന്ത്യയ്ക്ക് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയ ജഡേജ കേശര നുവാന്തയെ പുറത്താക്കിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകളെന്ന ചരിത്രനേട്ടത്തിലെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇടങ്കയ്യന്‍ സ്പിന്നര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ജഡേജ. ശ്രീലങ്കയുടെ രംഗണ ഹെറാത്ത് (433), ന്യൂസിലന്‍ഡിന്റെ ഡാനിയല്‍ വെട്ടോറി (362) എന്നിവരാണ് ജഡേജയ്ക്ക് മുന്നിലുള്ളത്.

Ravindra Jadeja achieves rare feat in Test cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

ക്യൂവില്‍ നിന്ന് രോഗികള്‍ വലയുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒപി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് കെ മുരളീധരന്‍

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്; പ്രതികള്‍ക്കായി തിരച്ചില്‍

'എനിക്ക് അഭിരാമിയോട് വലിയ ക്രഷായിരുന്നു'; ഷാൻ റഹ്മാന്റെ വാക്കുകൾ വീണ്ടും വൈറൽ

ഉച്ചത്തില്‍ പാട്ട്‌വെക്കരുത്, കൂടുതല്‍ ലഗേജുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം; ഇത്തിഹാദ് റെയിലില്‍ യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍