സന്ന്യാസിമാർക്കൊപ്പം ആൻഡി ഫ്ലവർ (RCB coach Andy Flower) 
Sports

കോഹ്‍ലി, രജത് പടിദാർ പിന്നാലെ ആത്മീയ വഴിയിൽ ആർസിബി കോച്ച് ആൻഡി ഫ്ലവറും; ഋഷികേശിൽ

ഐപിഎൽ കിരീട നേട്ടത്തിനു പിന്നാലെ കോഹ്‍ലി ആദ്യം പോയത് ആത്മീയ ​ഗുരു പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിക്കാൻ. പടിദാർ ദർശനം നടത്തിയത് തിരുമലയിൽ

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു ടീമിനെ കന്നി ഐപിഎൽ കിരീടത്തിലേക്ക് നയിച്ച് ആർസിബി പരിശീലകൻ ആൻഡി ഫ്ലവർ നേരെ പോയത് ഋഷികേശിലേക്ക്. ആത്മീയ സൗഖ്യം തേടിയാണ് സിംബാബ്‍വെ മുൻ നായകനും ഇതിഹാസവുമായ ആൻഡി ഫ്ലവറിന്റെ യാത്ര. കിരീട നേട്ടത്തിനു പിന്നാലെ സൂപ്പർ താരെ വിരാട് കോഹ്‍ലി ആദ്യം പോയത് ആത്മീയ ​ഗുരു പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിക്കാനായിരുന്നു. ആർസിബി ക്യാപ്റ്റൻ രജത് പടിദാർ തിരുമല ക്ഷേത്രത്തിലും കിരീട നേട്ടത്തിനു പിന്നാലെ ദർശനത്തിനെത്തിയിരുന്നു.

അതിനിടെയാണ് മുഖ്യ പരിശീലകനും ആത്മീയ സഞ്ചാരം തിരഞ്ഞെടുത്തത്. രണ്ടാഴ്ചയോളം ആൻഡി ഫ്ലവർ ഋഷികേശിൽ കഴിഞ്ഞിരുന്നു. രാജ്യാന്തര യോ​ഗാ ദിനത്തിൽ യോ​ഗ പരിശീലനവും അദ്ദേഹം നടത്തി.

ഞാൻ കവിഞ്ഞ രണ്ടാഴ്ചയായി ഋഷികേശിലുണ്ട്. യോ​ഗ ലക്ഷണക്കണക്കിനു ആളുകളുടെ ജീവിത രീതിയാണെന്നു മനസിലാക്കി. ഏതാനും മണിക്കൂറുകൾ മാത്രമുള്ള ക്ലാസല്ല യോ​ഗ. വ്യായാമങ്ങളെല്ലാം ശരിക്കും ആസ്വദിച്ചു ചെയ്യാൻ സാധിച്ചു- ആൻഡി ഫ്ലവർ എഎൻഐയോടു വ്യക്തമാക്കി.

പല പരിശീലകൻമാർ ശ്രമിച്ചിട്ടും സാധിക്കാത്ത അനുപമ നേട്ടമാണ് ആൻഡി ഫ്ലവറിന്റെ നേതൃത്വത്തിൽ ആർസിബി ഇത്തവണ സ്വന്തമാക്കിയത്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയാണ് കോഹ്‍ലിയും സംഘവും നടാടെ കിരീടമുയർത്തിയത്. 18ാം വർഷമാണ് അവർ കാത്തിരിപ്പിനു വിരാമം കുറിച്ചത്.

Royal Challengers Bengaluru's IPL victory, head coach Andy Flower visited Rishikesh and met with Swami Chidanand Saraswati on International Yoga Day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT