Rishabh Pant x
Sports

ഋഷഭ് പന്ത് പുറത്ത്; ടെസ്റ്റിന് മുൻപ് ബുംറയ്ക്കും ജഡേജയ്ക്കും 'എ ടീം ടെസ്റ്റ്'!

ഇന്ത്യ എ- ന്യൂസിലൻ‍ഡ് എ മൂന്നാം സന്നാഹ ചതുർദിനം നാളെ മുതൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വെല്ലിങ്ൻ: ഇന്ത്യ എ ടീമും ന്യൂസിലൻഡ് എ ടീമും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റ് മത്സരം (ചതുർദിനം) നാളെ തുടങ്ങും. പരിക്കുമൂലം ഋഷഭ് പന്ത് മൂന്നാം അനൗദ്യോഗിക ടെസ്റ്റിലും ഇന്ത്യക്കായി കളിക്കില്ല. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് പോരാട്ടം.

വരിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് ബം​ഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ തുടരുന്ന പന്ത് ബാറ്റിങ്, കീപ്പിങ് പരിശീലനം പുനരാരംഭിച്ചെങ്കിലും ഫിറ്റ്നസ് ടെസ്റ്റ് മുഴുവൻ പാസായില്ല. ഇതോടെയാണ് മൂന്നാം മത്സരത്തില്‍ നിന്നു താരത്തെ ഒഴിവാക്കിയത്.

ടെസ്റ്റ് പരമ്പരക്ക് മുൻപ് ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചില്ലെങ്കില്‍ പന്തിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും. പന്ത് പൂർണ കായികക്ഷമത കൈവരിച്ചില്ലെങ്കിൽ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെൽ തന്നെ ടെസ്റ്റ് ടീമിൽ തുടരുമെന്നാണ് സൂചന. ലിങ്കണിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ പന്തിന് പകരക്കാരനായി ടി20 ടീം വൈസ് ക്യാപ്റ്റൻ തിലക് വർമ്മ ഇന്ത്യ എ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മത്സര പരിചയം ലക്ഷ്യമിട്ട് പേസര്‍ ജസ്പ്രിത് ബുംറയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യ എ ടീമിനായി നാളെ കളിക്കാനിറങ്ങും. പേസ് ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ടീമിലുണ്ട്. മൂന്നാം മത്സരത്തിലും ധ്രുവ് ജുറെലാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

Rishabh Pant continues his recovery from a side strain at the BCCI Centre Of Excellence in Bengaluru which reportedly will keep him out of the 3rd and final Unofficial Test between India A and New Zealand beginning Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി അറിയാതെ ബാറിന് ലൈസന്‍സ്; എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി

പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം

'ഷാരുഖ് ഖാൻ ജിഹാദി! ദീപികയെ കരുവാക്കുന്നു, ആ സീൻ ഒഴിവാക്കിയില്ലെങ്കിൽ ബഹിഷ്കരിക്കും'; 'കിങ്ങി'നെതിരെ ബിജെപി

ഗുരുതര രോഗിയെങ്കിൽ എങ്ങനെ വിദേശത്ത് ജോലി ചെയ്യും? ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ തച്ചങ്കരിയോട് ഹൈക്കോടതി

'ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചു'; മുൻ കെകെആർ താരത്തിന് വിലക്ക്