Rohit Sharma x
Sports

0, 23, 0, 7... ആവേറജ് 7.50; 'ഹിറ്റ്' ആകാതെ 'ഹിറ്റ്മാൻ'!

ഇന്ത്യന്‍ വെറ്ററന്‍ ഓപ്പണര്‍ക്ക് മോശം റെക്കോര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ മറക്കാനാഗ്രഹിക്കുന്ന ഏകദിന പരമ്പരയാണ് ന്യൂസിലന്‍ഡിനെതിരായ പോരാട്ടം. പരമ്പരയില്‍ നാല് ഇന്നിങ്‌സ് കളിച്ച് രോഹിത് നേടിയത് വെറും 30 റണ്‍സ്. അതില്‍ തന്നെ 2 ഡക്കുകളും ഹിറ്റ്മാന്റെ പേരിലുണ്ട്. 0, 23, 0, 7 എന്നിങ്ങനെയാണ് രോഹിത് പരമ്പരയില്‍ നേടിയ റണ്‍സുകള്‍.

മോശം ഫോമിനൊപ്പം ഒരു മോശം റെക്കോര്‍ഡും രോഹിതിന്റെ പേരിലായി. ഒരു ഉഭയകക്ഷി ഏകദിന പരമ്പരയില്‍ രോഹിതിന്റെ ഏറ്റവും കുറഞ്ഞ ബാറ്റിങ് ശരാരിയാണ് ന്യൂസിലന്‍ഡില്‍ കണ്ടത്. 4 കളിയില്‍ നിന്നു വെറും 7.50 മാത്രമാണ് ഹിറ്റ്മാന്റെ ശരാശരി. ന്യൂസിലന്‍ഡ് ബൗളിങ് നിരയെ നേരിടാന്‍ രോഹിത് എത്രമാത്രം കഷ്ടപ്പെട്ടു എന്നു വ്യക്തമാക്കുന്നതാണ് താരത്തിന്റെ പരമ്പരയിലെ ബാറ്റിങ് പ്രകടനം.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ബാറ്റര്‍മാരില്‍ ഒരാളായ രോഹിതിന്റെ ഏറെ നിരാശപ്പെടുത്തുന്ന പരമ്പരയായിരുന്നു ഇത്. വിവിധ രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ മൊത്തം ബാറ്റിങ് ശരാശരി റെക്കോര്‍ഡിലും ഈ തകര്‍ച്ച പ്രതിഫലിച്ചു. ഏകദിനത്തില്‍ രോഹിതിന്റെ ഏറ്റവും കുറഞ്ഞ ശരാശരിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തും വന്നു. 29.18ആണ് നിലവില്‍ രോഹിതിന്റെ കിവീസ് മണ്ണിലെ ബാറ്റിങ് ശരാശരി.

ദക്ഷിണാഫ്രിക്കയിലാണ് രോഹിതിന്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരി. 19.69. പാകിസ്ഥാന്‍ (29.00), ന്യൂസിലന്‍ഡ് (29.18), ശ്രീലങ്ക (31.13), ബംഗ്ലാദേശ് (34.08), വെസ്റ്റ് ഇന്‍ഡീസ് (48.09), ഇന്ത്യ (56.10), ഓസ്‌ട്രേലിയ (56.66), സിംബാബ്‌വെ (59.83), യുഎഇ (62.12), ഇംഗ്ലണ്ട് (64.12).

രോഹിത് മോശം ഫോമിലായിരുന്നെങ്കിലും പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ 209 റണ്‍സെന്ന ചെറിയ ടോട്ടല്‍ പ്രതിരോധിച്ച് ഇന്ത്യ 22 റണ്‍സിന്റെ വിജയം പിടിച്ചാണ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ വിദേശ മണ്ണിലെ ആദ്യ ഏകദിന പരമ്പര നേട്ടം കൂടിയാണിത്.

Rohit Sharma endured a forgettable outing in India's ODI series against New Zealand, registering the lowest batting average of his career in a bilateral ODI series as an opener. The former India captain managed just 30 runs in five matches and four innings, averaging a mere 7.50

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; സൂഹൈൽ സജീവ് പുറത്തിറങ്ങി

Bhagyathara BT 81 lottery result: ഒരു കോടിയുടെ ഒന്നാം സമ്മാനം; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

വ്യാപാരിക്ക് നീതി ലഭിക്കണം; സ്വകാര്യ ബാങ്ക് പൂട്ടിച്ച് കോൺഗ്രസ്; ജീവനക്കാരെ പുറത്തിറക്കി ഷട്ടർ താഴ്ത്തി

എന്റെ പടത്തിന് കൂവിയ ഒരുത്തന്‍ ഇതിലുണ്ട്, അവന് പണി കൊടുക്കാനാണ് ബാച്ചിലര്‍ പാര്‍ട്ടി ചെയ്തത്: കുഞ്ചാക്കോ ബോബന്‍

'ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്തത് ഇവിടെയുണ്ട്'; മെട്രോ നഗരങ്ങളെ പിന്നിലാക്കി, 'ഹൈ ക്വളിറ്റി ലൈഫി'ല്‍ തല ഉയര്‍ത്തി തിരുവനന്തപുരം