സഹോദരനോടു ചൂടാവുന്ന രോഹിത് വിഡിയോ സ്ക്രീൻഷോട്ട്
Sports

'എന്താണിത്?'; കാറിന്റെ സൈഡ് ഉരഞ്ഞ് പാടുവീണു; സഹോദരനോട് ചൂടായി രോഹിത് ശർമ (വിഡിയോ)

മുംബൈ വാംഖ‍ഡെ സ്റ്റേഡിയത്തിൽ തന്റെ പേരിലുള്ള സ്റ്റാൻഡ് തുറക്കുന്ന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാർ ഉരഞ്ഞു പാടു വന്നതിനു സഹോ​ദരനോടു ചൂടായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ രോഹിത് ശർമ സ്റ്റാൻഡ് തുറക്കുന്ന ചടങ്ങിലേക്കു കുടുബത്തോടൊപ്പം എത്തിയപ്പോഴാണ് സംഭവം. കാറിന്റെ ഒരു ഭാ​ഗത്തേക്കു ചൂണ്ടി ഇതെന്താണെന്നു രോഹിത് ചോ​ദിക്കുന്നു. റിവേഴ്സ് എടുത്തപ്പോൾ സംഭവിച്ചുവെന്നായിരുന്നു സഹോദരന്റെ മറുപടി.

എന്നാൽ സഹോദരന്റെ മറുപടി രോഹിതിനു അത്ര രസിച്ചില്ല. ഇതിന്റെ വീഡിയോ വൈറലാണ്. രോ​​ഹിതിന്റെ ശരീര ഭാഷയിൽ നിന്നു തന്നെ താരത്തിന്റെ മുഷിച്ചിൽ വ്യക്തമാകുന്നുണ്ട്. വിശാലിനോടു താരം തർക്കിക്കുന്നുണ്ട്. പിന്നാലെ മാതാപിതാക്കളെ കാറിൽ കയറാൻ രോഹിത് സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ ​ദിവസമാണ് രോഹിത് ടെസ്റ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. നേരത്തെ ടി20യിൽ നിന്നു വിരമിച്ച രോഹിത് ഇനി ഏകദിനത്തിൽ മാത്രമായിരിക്കും ഇന്ത്യക്കായി കളിക്കുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുന്നതു തുടരും.

താരത്തിനുള്ള ആദരമായിട്ടാണ് വാംഖഡെയിൽ സ്റ്റാൻഡ് തുറന്നത്. തനിക്കു പ്രിയപ്പെട്ട മൈതാനമാണ് വാംഖഡെയെന്നും ക്രിക്കറ്റിൽ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയ മൈതാനമാണിതെന്നും താരം പ്രതികരിച്ചു. എല്ലായപ്പോഴും ആവേശകരമായ വാംഖഡ‍െയിൽ തന്റെ പേരിൽ സ്റ്റാൻഡ് ഉണ്ടാകുന്നതിൽ അഭിമാനമുണ്ടെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനോടു നന്ദി പറയുന്നതായും രോഹിത് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT