ലിസ്ബണ്‍: ഏറെക്കാലം പോര്‍ച്ചുഗല്‍ ടീമിന്റെ കുന്തമുനയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ടതിനെത്തുടര്‍ന്ന്, അദ്ദേഹത്തിലൂടെ പെരുമ നേടിയ 7 -ാം നമ്പര്‍ ജേഴ്‌സിയിലേക്ക് പുതിയ താരമെത്തുന്നു. യുവ താരം റാഫേല്‍ ലിയാവോ ഡെന്മാര്‍ക്കിനെതിരായ മത്സരത്തില്‍ 7-ാം നമ്പര്‍ ജേഴ്‌സി അണിയും. റൊണാള്‍ഡോ ടീം വിട്ടതിനു പിന്നാലെ പോര്‍ച്ചുഗല്‍ ദേശീയ ടീമിന് സമൂഹമാധ്യമങ്ങളില്‍ കനത്ത തിരിച്ചടി. അരലക്ഷം പേരാണ് ടീമിനെ പിന്തുടരുന്നത് ഉപേക്ഷിച്ചത്.
കോച്ച് ജോര്‍ജ് ജീസസുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ്, ഡെന്‍മാര്‍ക്കിനെതിരായ നേഷന്‍സ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പരിശീല ക്യാമ്പില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോയത്. ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിന്റെ പരിശീലന ക്യാമ്പ് വിട്ടുപോയെങ്കിലും, അദ്ദേഹത്തിന്റെ 'നമ്പര്‍ 7' ജേഴ്‌സി ഒഴിച്ചിടേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അതനുസരിച്ച് കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റാഫേല്‍ ലിയാവോ ആയിരിക്കും 7-ാം നമ്പര്‍ ജേഴ്‌സി അണിയുക.
റാഫേല്‍ അലക്സാണ്ടര്‍ ഡാ കോണ്‍സീസാവോ ലിയോ സൂപ്പര്‍ ലീഗ് ക്ലബ്ബായ ഗലാറ്റസറെയുടെ താരമാണ്. എസി മിലാനില്‍ നിന്നാണ് ലിയോ ഗലാറ്റസറെയിലെത്തുന്നത്. ഡ്രിബ്ലിംഗിനും വേഗതയ്ക്കും പേരുകേട്ട താരം കൂടിയാണ് ലിയാവോ. നേഷന്‍സ് ലീഗ് ചട്ടങ്ങള്‍ പ്രകാരം, ടീംഷീറ്റിലെ കളിക്കാര്‍ക്ക് 1 മുതല്‍ 23 വരെ നമ്പര്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. അതിനാല്‍ കൂടി സിആര്‍7 ന്റെ ഏഴാം നമ്പര്‍ ഒഴിച്ചിടാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.
റൊണാള്‍ഡോയുടെ അപ്രതീക്ഷിത പിന്മാറ്റം പോര്‍ച്ചുഗല്‍ ദേശീയ ടീമിനെയും ബാധിച്ചതായാണ് റിപ്പോര്‍ട്ട്. സിആര്‍7 ടീം വിട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദേശീയ ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിന് ഏകദേശം 5,00,000 ഫോളോവേഴ്സിനെ നഷ്ടപ്പെട്ടതായാണ് വിവരം. നടന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ നേരിട്ടറിയാന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ മുഖ്യ പരിശീലകന്‍ ജോര്‍ജ്ജ് ജീസസുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായും പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates