Ryan Williams pti
Sports

റയാൻ വില്ല്യംസ് ​ഗോളിൽ പാനമയെ വിറപ്പിച്ചു, സമനിലയിലും കുരുക്കി... 'ബ്ലു ടൈഗേഴ്‌സ്' ഉണരുന്നു!

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 44ാം റാങ്കിലുള്ള പാനമയെ തളച്ച് 138ാം റാങ്കിലുള്ള ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബംഗളൂരു: ഫിഫ റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള, ലോകകപ്പ് കളിച്ച പാനമയെ 1-1നു സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിലാണ് ഇന്ത്യയുടെ ജയത്തിന്റെ വിലയുള്ള സമനില. ഇന്ത്യയുടെ മൂന്ന് അന്താരാഷ്ട്ര പോരാട്ടങ്ങളില്‍ ആദ്യത്തെ മത്സരമാണിത്. ഉറുഗ്വെ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇന്ത്യക്ക് കരുത്താകുന്നതാണ് ഈ സമനില.

ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം ഗോളടിച്ചത്. രണ്ടാം പകുതിയിലാണ് പാനമ സമനില ഗോള്‍ നേടിയത്. റയാന്‍ വില്ല്യംസിലൂടെ കളിയുടെ 41ാം മിനിറ്റിലാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.

68ാം മിനിറ്റിലാണ് പാനമ സമനില ഗോള്‍ നേടുന്നത്. ഒമര്‍ വലന്‍സിയയാണ് വല ചലിപ്പിച്ചത്. താരത്തിന്റെ ലോങ് റേഞ്ചർ ഷോട്ടാണ് ​ഗോളായത്.

ഫിഫ ലോക റാങ്കിങില്‍ 138ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. പാനമ 44ാം റാങ്കിലും. 94 റാങ്കുകളുടെ വ്യത്യാസമുള്ള കരുത്തരായ എതിരാളിക്കെതിരെ മികച്ച ഫുട്‌ബോള്‍ പുറത്തെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചതു തന്നെ നേട്ടമാണ്.

Ryan Williams incredibly put India ahead in a first half in which Panama looked toothless. Panama haven't looked far better in the second but a long-range screamer by Omar Valencia has helped them draw level

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം