Sports

'പതിനാലാം വയസ്സില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?'; സൂര്യവംശി നിര്‍ഭയനെന്ന് സച്ചിന്‍, കൈയടിച്ച് ക്രിക്കറ്റ് ലോകം

35 പന്തില്‍ സെഞ്ച്വറി നേടിയ സൂര്യവംശി മുന്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്സ്മാന്‍ യൂസഫ് പത്താന്റെ ഏറ്റവും വേഗമേറിയ ഇന്ത്യന്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ടി20യിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ സെഞ്ച്വറി എന്ന റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ രാജസ്ഥാന്‍ ബാറ്റര്‍ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യൂസഫ് പത്താന്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, രോഹിത് ശര്‍മ, തുടങ്ങി നിരവധിപേര്‍ വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തി. 14 വയസുകാരനില്‍ നിന്ന് പ്രതീക്ഷിച്ചതിലും വലിയ പ്രകടനമാണുണ്ടായത്. 38 പന്തില്‍ 101 റണ്‍സ് നേടി രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്പിയായി മാറി വൈഭവ്.

'വൈഭവിന്റെ നിര്‍ഭയമായ സമീപനം, ബാറ്റിങ് വേഗം, തുടക്കത്തില്‍ തന്നെ ലെങ്ത് കണ്ടെത്തിയത്, കൈകളിലെ ഊര്‍ജം പന്തിലേക്ക് എത്തിക്കല്‍ എന്നിവയാണ് ആ അതിശയകരമായ ഇന്നിങ്സിന് പിന്നിലെ പാചകക്കുറിപ്പ്. അന്തിമഫലം: 38 പന്തില്‍ നിന്ന് 101 റണ്‍സ്, നന്നായി കളിച്ചു, സച്ചിന്‍ എക്‌സില്‍ കുറിച്ചു.

35 പന്തില്‍ സെഞ്ച്വറി നേടിയ സൂര്യവംശി മുന്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്സ്മാന്‍ യൂസഫ് പത്താന്റെ ഏറ്റവും വേഗമേറിയ ഇന്ത്യന്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് തകര്‍ത്തു. തന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയ താരത്തെ പ്രശംസിക്കാന്‍ യുസഫ് പത്താനും എത്തി.

'ഒരു ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന എന്റെ റെക്കോര്‍ഡ് തകര്‍ത്തതിന് വൈഭവ് സൂര്യവംശിക്ക് അഭിനന്ദനങ്ങള്‍! രാജസ്ഥാനായി കളിക്കുമ്പോള്‍ അത് സംഭവിക്കുന്നത് കാണുന്നത് അതിലും സവിശേഷമാണ്, യുവാക്കള്‍ക്കായി ഈ ഫ്രാഞ്ചൈസിയില്‍ ശരിക്കും മാന്ത്രികമായ എന്തോ ഒന്ന് ഉണ്ട്. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, ചാംപ്യന്‍!' യൂസഫ് പത്താന്‍ കുറിച്ചു.

14 വയസ്സില്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു, എന്ന ചോദ്യവുമായി ആണ് യുവരാജ് സിങ് എത്തിയത്. '14-ാം വയസ്സില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? ഈ കുട്ടി ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരെ കണ്ണിമ ചിമ്മാതെ നേരിടുന്നു! വൈഭവ് സൂര്യവംശി - പേര് ഓര്‍ക്കുന്നുണ്ടോ! ഭയമില്ലാത്ത മനോഭാവത്തോടെ കളിക്കുന്നു. അടുത്ത തലമുറ തിളങ്ങുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നു!' യുവരാജ് കുറിച്ചു.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ക്രിസ് ശ്രീകാന്ത് സൂര്യവംശിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിച്ചത്. '14-ാം വയസ്സില്‍, മിക്ക കുട്ടികളും ഐസ്‌ക്രീം സ്വപ്നം കാണുന്നു, കഴിക്കുന്നു. ഐപിഎല്ലില്‍ വൈഭവ് സൂര്യവംശി അതിശയകരമായ 100 റണ്‍സ് നേടുന്നു! വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ആത്മസംയമനം, ക്ലാസ്, ധൈര്യം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ഇതാ,' ശ്രീകാന്ത് പറഞ്ഞു. 'വൈഭവ് സൂര്യവംശി, അവിശ്വസനീയ പ്രതിഭയെന്നാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി കുറിച്ചത്. 14 വയസ്സില്‍ സെഞ്ച്വറി നേടുന്നത് തികച്ചും അത്ഭുതമാണ്' മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT