കൊല്‍ക്കത്ത: ടി20 ലോകകപ്പ് മത്സരങ്ങളിലേക്ക് സഞ്ജു എത്തുന്നത് മോശം ഫോമിൽ ഉള്ളപ്പോഴാണ്. അതിന് മുൻപ് നടന്ന ന്യൂസിലൻഡിന്റെ എതിരായ ടി20 പരമ്പരയിൽ തുടർച്ചയായി താരം പൂജ്യത്തിന് പുറത്തായതോടെ ലോകകപ്പിലെ ഓപ്പണർ സ്ഥാനം സഞ്ജുവിന് നഷ്ടമായി. നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല.
ഒടുവിൽ സൂപ്പർ 8 റൗണ്ടിൽ സിംബാബ്‍വെയ്ക്ക് എതിരെയുള്ള മത്സരത്തിൽ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് താരം ഫോമിലേക്ക് വരുന്നതിന്റെ സൂചന കാണിച്ചു. വിൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു തകർത്ത് അടിച്ചു ടീമിനെ വിജയത്തിൽ എത്തിക്കുകയും ചെയ്തു.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാറിന്റെ ഭാഗത്ത് നിന്ന് കളിയാക്കുന്ന തരത്തിൽ ഒരു ചിരിയും ഒരു മറുചോദ്യവുമുണ്ടായി. ''ആർക്ക് പകരമാണ് സഞ്ജുവിന്റെ കളിപ്പിക്കേണ്ടത്? അഭിഷേകിന് പകരമോ ? തിലകിന് പകരുമോ?. നിലവിൽ അത്തമൊരു സാഹചര്യമില്ല'' എന്നായിരുന്നു സൂര്യയുടെ മറുപടി.
എന്നാൽ നായകന്റെ കണക്കുകൂട്ടലുകൾ പിഴച്ചു സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ തോറ്റു. ഒടുവിൽ ടോപ് ഓർഡറിൽ അഴിച്ചു പണി നടത്തി. സഞ്ജു ഓപ്പണർ റോളിൽ വന്നു. ഇന്ത്യക്ക് നിർണായക വിജയം സമ്മാനിക്കുകയും ചെയ്തു. മത്സരത്തിന് ശേഷം സൂര്യ തൊപ്പി ഊരി അഭിവാദ്യം ചെയ്താണ് സഞ്ജുവിനെ സ്വീകരിച്ചത്.
“കഴിവുള്ള ആളുകളുടെ മികച്ച പ്രകടനത്തിനായി നമ്മൾ കാത്തിരുന്നാൽ അത് സംഭവിക്കും. ടീമിൽ അവസരം ലഭിക്കാതിരുന്ന സമയത്ത് പോലും അവൻ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ ഫലമാണ് ഈ ഇന്നിങ്സ്. അവന്റെ ബാറ്റിങ്ങാണ് ഞങ്ങളെ വിജയത്തിലേക്ക് നയിച്ചത് ,” എന്നാണ് മത്സരശേഷം സൂര്യകുമാർ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates