Sanju Samson x
Sports

നേരിട്ടത് 3,555 പന്തുകള്‍, നേട്ടം അതിവേഗം! നിരാശയിലും സഞ്ജുവിന് 'റെക്കോര്‍ഡ്' തിളക്കം, ഇതിഹാസ പട്ടികയിലും

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ 11 റണ്‍സില്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ പുതിയൊരു ചരിത്രമെഴുതി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ 11 റണ്‍സില്‍ മടങ്ങിയെങ്കിലും റെക്കോര്‍ഡ് നേട്ടം കുറിച്ചാണ് താരം ക്രീസ് വിട്ടത്. ഐപിഎല്ലില്‍ അതിവേഗം (പന്തുകള്‍ കണക്കാക്കി) 5000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായി സഞ്ജു മാറി. മത്സരത്തില്‍ ഫോമിലെത്താന്‍ സാധിക്കാത്തത് മാത്രമാണ് താരത്തിനു നിരാശയായത്.

3,555 പന്തുകള്‍ നേരിട്ടാണ് സഞ്ജു 5000 റണ്‍സിലെത്തിയത്. മുന്‍ സിഎസ്‌കെ താരം തന്നെയായ സുരേഷ് റെയ്‌നയുടെ നേട്ടമാണ് സഞ്ജു മറികടന്നത്. റെയ്‌ന 3,620 പന്തുകള്‍ നേരിട്ടാണ് 5000 കടമ്പ കടന്നത്. കെഎല്‍ രാഹുല്‍ (3,888 പന്തുകള്‍), എംഎസ് ധോനി (3,691 പന്തുകള്‍) എന്നിവരാണ് പിന്നീടു വരുന്ന ഇന്ത്യന്‍ താരങ്ങള്‍. മൊത്തം ബാറ്റര്‍മാരില്‍ എബി ഡിവില്ല്യേഴ്‌സിന്റെ പേരിലാണ് പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തിലുള്ള 5000 റണ്‍സ്. താരം 3,288 പന്തുകളില്‍ നിന്നു 5000 റണ്‍സില്‍ എത്തി. ഡേവിഡ് വാര്‍ണറാണ് രണ്ടാം സ്ഥാനത്ത്. താരം 3,554 പന്തുകളില്‍ നിന്നു 5000 എത്തി. സഞ്ജു മൂന്നാം സ്ഥാനത്താണ് മൊത്തം ബാറ്റര്‍മാരുടെ പട്ടികയില്‍.

ഐപിഎല്ലില്‍ 5000 അതില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനക്കാരനായി തന്റെ പേരും മലയാളി താരം എഴുതി ചേര്‍ത്തു. നേട്ടത്തിലെത്തുന്ന എട്ടാമത്തെ ഇന്ത്യന്‍ താരവും സഞ്ജുവാണ്. 184 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 181 ഇന്നിങ്‌സുകള്‍ കളിച്ച് നിലവില്‍ 5008 റണ്‍സാണ് സഞ്ജു നേടിയത്. 31.50 ആണ് ആവറേജ്.

നിലവിലെ സീസണില്‍ കത്തും ഫോമിലാണ് സഞ്ജു. 2 സെഞ്ച്വറികള്‍ താരം ഇത്തവണ നേടിയിട്ടുണ്ട്. ഇന്നത്തെ ഗുജറാത്തിനെതിരായ പോരാട്ടത്തില്‍ താരത്തിനു പക്ഷേ തിളങ്ങാനായില്ല. കഗിസോ റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്കു പിടി നല്‍കി സഞ്ജു പുറത്തായി. ഒരു ബൗണ്ടറി നേടിയാണ് സഞ്ജു 5000 റണ്‍സ് മറികടന്നത്.

ഐപിഎല്ലില്‍ 5000 റണ്‍സ് നേടിയവര്‍

വിരാട് കോഹ്‌ലി: 157 ഇന്നിങ്‌സ്, 8989 റണ്‍സ്

രോഹിത് ശര്‍മ: 187 ഇന്നിങ്‌സ്, 7183 റണ്‍സ്

ശിഖര്‍ ധവാന്‍: 168 ഇന്നിങ്‌സ്, 6769 റണ്‍സ്

ഡേവിഡ് വാര്‍ണര്‍: 135 ഇന്നിങ്‌സ്, 6565 റണ്‍സ്

കെഎല്‍ രാഹുല്‍: 143 ഇന്നിങ്‌സ്, 5579 റണ്‍സ്

സുരേഷ് റെയ്‌ന: 173 ഇന്നിങ്‌സ്, 5528 റണ്‍സ്

എംഎസ് ധോനി: 208 ഇന്നിങ്‌സ്, 5439 റണ്‍സ്

അജിന്‍ക്യ രഹാനെ: 182 ഇന്നിങ്‌സ്, 5184 റണ്‍സ്

എബി ഡിവില്ല്യേഴ്‌സ്: 161 ഇന്നിങ്‌സ്, 5162 റണ്‍സ്

സഞ്ജു സാംസണ്‍: 181 ഇന്നിങ്‌സ്, 5008 റണ്‍സ്‌

Creates History, Fastest Indian Batter: Sanju Samson becomes the fastest Indian to 5000 IPL runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

ബ്യൂട്ടി പാർലർ വേണ്ട, ഐസ് മതി മുഖം മിനുക്കാൻ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പത്താം ക്ലാസ് മുതൽ യോഗ്യത, അവസാന തീയതി മേയ് 16

'ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ'; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; വൈറലായി മമ്മൂട്ടിയുടെ മറുപടി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ ഇതിനാവില്ല': വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ ട്രംപ്

SCROLL FOR NEXT