Sanju Samson, Ishan Kishan  x
Sports

സഞ്ജു 'സൂപ്പര്‍' സാംസണ്‍!!! വിൻഡീസിന് മുന്നിൽ 'റെക്കോർഡ്' സ്കോർ

വിമര്‍ശകരുടെ വായടപ്പിച്ച് വീണ്ടും സഞ്ജു ഷോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റാഞ്ചി: 4 സിക്‌സും 9 ഫോറും സഹിതം 41 പന്തില്‍ 82 റണ്‍സ് അടിച്ചെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു മുന്നില്‍ 250 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് ബോർഡിൽ ചേർ‌ത്തത്.

ഏഷ്യന്‍ ഗെയിംസിലും വിന്‍ഡീസിനെതിരായ ആദ്യ ടി20യിലും ഫോം കിട്ടാതെ വിമര്‍ശനങ്ങള്‍ നേരിട്ട സഞ്ജു അവയ്‌ക്കെല്ലാം റാഞ്ചിയില്‍ ഉത്തരം നല്‍കി. അർഹിച്ച സെഞ്ച്വറി പക്ഷേ സഞ്ജുവിന് നഷ്ടമായി. ഇഷാന്‍ കിഷന്‍ (43), ശ്രേയസ് അയ്യര്‍ (പുറത്താകാതെ 40), തിലക് വര്‍മ (പുറത്താകാതെ 44), അഭിഷേക് ശര്‍മ (20) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

വിൻഡീസിന് മുന്നിൽ ഇന്ത്യ റെക്കോർഡ് സ്കോറാണ് ഉയർത്തിയത്. വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ഉയർന്ന ടി20 ടോട്ടലാണിത്. 2016ൽ ലൗഡർഹിലിൽ ഉയർത്തിയ 4 വിക്കറ്റ് നഷ്ടത്തിൽ 244 റൺസായിരുന്നു നേരത്തെയുള്ള ഉയർന്ന സ്കോർ.

ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ് റാഞ്ചി പിച്ചിന്റെ ചരിത്രം പഠിച്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് അഭിഷേക് ശര്‍മയും സഞ്ജുവും ചേര്‍ന്നു മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്.

21 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ച്വറിയിലെത്തിയത്. 3 സിക്‌സും 6 ഫോറും അടക്കം 52 റണ്‍സാണ് സഞ്ജു വാരിയത്. സഞ്ജുവിന്റെ 9ാം അന്താരാഷ്ട്ര ടി20 അര്‍ധ സെഞ്ച്വറിയാണിത്.

അഭിഷേക് തുടക്കം മുതല്‍ അടി തുടങ്ങിയെങ്കില്‍ സഞ്ജു നിലയുറപ്പിച്ച ശേഷമാണ് വെടിക്കെട്ടിനു തിരികൊളുത്തിയത്. സ്‌കോര്‍ 42ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അഭിഷേകാണ് മടങ്ങിയത്. താരം 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്തു.

പിന്നീടെത്തിയ ഇഷാന്‍ കിഷനും നിര്‍ണായക ബാറ്റിങ് പുറത്തെടുത്തു. താരം സഞ്ജുവിന് മികച്ച കൂട്ടുകെട്ട് നല്‍കി. 22 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം നാട്ടുകാരന്‍ കൂടിയായ ഇഷാന്‍ 43 റണ്‍സെടുത്താണ് മടങ്ങിയത്.

ശിവം ദുബെയ്ക്ക് തിളങ്ങാനായില്ല. താരം 7 റണ്‍സുമായി പുറത്തായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍- വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്.

ശ്രേയസ് 18 പന്തില്‍ 3 സിക്‌സും 3 ഫോറും സഹിതം 40 റണ്‍സ് വാരി. തിലക് 18 പന്തില്‍ 3 ഫോറും 3 സിക്‌സും സഹിതം 44 റണ്‍സും അടിച്ചെടുത്തു. ഇരുവരും പുറത്താകാതെ നിന്നു. അവസാന ഓവറിൽ ഹാട്രിക്ക് സിക്സാണ് തിലക് തൂക്കിയത്. ഈ ഓവറിലെ അവസാന പന്ത് ഫോറടിച്ച് തിലക് ഇന്ത്യൻ സ്കോർ 349ൽ എത്തിക്കുകയും ചെയ്തു.

വിന്‍ഡീസ് നിരയില്‍ റോസ്റ്റന്‍ ചേസാണ് തിളങ്ങിയത്. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. മറ്റെല്ലാം വിന്‍ഡീസ് ബൗളര്‍മാരും തല്ല് വാങ്ങി. ചേസ് 4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് വഴങ്ങിയത്. വിന്‍ഡീസിന്റെ പ്രീമിയം സ്പിന്നര്‍ അകീല്‍ ഹുസൈന്‍ 3 ഓവറില്‍ 46 റണ്‍സ് വഴങ്ങി. താരത്തിന്റെ ഒരോവറില്‍ സഞ്ജു 4, 6, 6, 4 തൂക്കി.

India posted 249 for five after being asked to bat first in Ranchi. Sanju Samson laid the platform after which Tilak Varma and Shreyas Iyer gave the innings a finishing kick

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്‍

സിജെപി പ്രതിഷേധം; ഡല്‍ഹിയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

Bypoll results LIVE | അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി