IND vs NZ Test x
Sports

ക്ലാസ് കട്ട് ചെയ്ത് ടെസ്റ്റ് കാണാന്‍ എത്തി; സ്‌കൂള്‍ കുട്ടികള്‍ കാമറയില്‍, അഭിമാനമെന്ന് അച്ഛൻ! (വിഡിയോ)

വൈറലായി ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വെല്ലിങ്ടന്‍: ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ഗാലറിയില്‍ നിന്നുള്ള ചില നിമിഷങ്ങള്‍ കൗതുകവും ചിരിയും പടര്‍ത്തി. മത്സരം കാണാന്‍ ക്ലാസും കട്ട് ചെയ്ത് യൂണിഫോമില്‍ എത്തിയ സ്‌കൂള്‍ കുട്ടികളുടെ ദൃശ്യങ്ങളാണ് ചിരി പടര്‍ത്തിയത്. തങ്ങളെ കാമറാമാന്‍ ഒപ്പിയെടുക്കുന്ന കാര്യം അറിഞ്ഞതോടെ കുട്ടികള്‍ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും കുട്ടികളുടെ ഈ സമയത്തെ മുഖഭാവങ്ങളും ഒളിക്കാനുള്ള ശ്രമങ്ങളുമൊക്കെ വൈറലായി മാറി.

മത്സര ശേഷം ഈ കുട്ടികളെ മറ്റ് ചില പ്രാദേശിക മാധ്യമങ്ങളടക്കം സന്ദര്‍ശിക്കുന്നുണ്ട്. വീട്ടുകാര്‍ ഈ വിവരം അറിഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണം എന്നു ചോദിച്ചപ്പോള്‍ തന്റെ അമ്മ രംഗം കണ്ടപ്പോള്‍ തമാശയായാണ് എടുത്തത് എന്നാണ് ഒരു കുട്ടി പ്രതികരിച്ചത്. വൈറലായി മാറിയ വിഡിയോ തന്റെ അച്ഛന്‍ തന്നെയാണ് തനിക്ക് അയച്ചു തന്നതെന്നും തന്റെ പ്രവൃത്തിയില്‍ അദ്ദേഹം അഭിമാനിക്കുന്നുവെന്നു പറഞ്ഞതായും മറ്റൊരു കുട്ടി വെളിപ്പെടുത്തി.

മത്സരത്തിലേക്ക് വന്നാല്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ കിവികള്‍ 368 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് മറുപടി നല്‍കിയത്. 352 റണ്‍സിന്റെ മികച്ച ലീഡുയര്‍ത്തിയാണ് ഇന്ത്യ കിവികളെ വെല്ലുവിളിച്ചത്. വിദേശ പിച്ചിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ടോട്ടല്‍ എന്ന റെക്കോര്‍ഡും ഒന്നാം ഇന്നിങ്സിലെ മികവിലൂടെ ഇന്ത്യ സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ 352 റണ്‍സ് ലീഡിന്റെ ഭാരവുമായി ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലായിരുന്നു. അഞ്ചാം ദിനത്തില്‍ കിവികളുടെ 3 വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ വീഴ്ത്തി ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കാമെന്ന പ്രതീക്ഷ കത്തിച്ചു നിര്‍ത്തി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍- ഗ്ലെന്‍ ഫിലിപ്സ് സഖ്യം ഇന്ത്യ പ്രതീക്ഷകളെ അമിത പ്രതിരോധത്തിലൂന്നിയ ബാറ്റിങിലൂടെ തല്ലിക്കെടുത്തി. 186 പന്തുകള്‍ ചെറുത്ത് ഡാരില്‍ മിച്ചല്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. ഗ്ലെന്‍ ഫിലിപ്സ് 126 പന്തുകള്‍ പ്രതിരോധിച്ച് 26 റണ്‍സുമായും ക്രീസില്‍ തുടര്‍ന്നു.

School kids were caught bunking classes to watch the India-New Zealand Wellington Test in a viral video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ പുനരധിവാസത്തിന് കാബിനറ്റ് പദവികള്‍ നല്‍കുന്നതാണോ യുഡിഎഫ് നയം?; അതൃപ്തി പരസ്യമാക്കി ആർഎസ്പി

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

'അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക്', കാർത്തിക വിളക്ക് ചൊവ്വാഴ്ച; ഐതിഹ്യമെന്ത്?, ദേവദീപാവലി എന്ന പേര് വന്നത് എങ്ങനെ?

പശ്ചിമ ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കും; ഡിസംബർ ഒൻപതിന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ 'സൂപ്പര്‍മൂണ്‍' നാളെ, എപ്പോള്‍ കാണാം