സെർജിയോ അ​ഗ്യുറോ/ഫോട്ടോ: ട്വിറ്റർ 
Sports

സെര്‍ജിയോ അഗ്യുറോ വിരമിക്കുന്നു? പ്രഖ്യാപനം അടുത്ത ആഴ്ച എന്ന് റിപ്പോര്‍ട്ടുകള്‍ 

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാഴ്‌സ താരം സെര്‍ജിയോ അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാഴ്‌സ താരം സെര്‍ജിയോ അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത ആഴ്ച വിരമിക്കല്‍ പ്രഖ്യാപനം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ മൂന്ന് മാസത്തെ സമയമാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് ബാഴ്‌സ വൈസ് പ്രസിഡന്റ് റാഫ യുസെതേ പ്രതികരിച്ചു. അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. മൂന്ന് മാസം ആരോഗ്യനില വിലയിരുത്തിയതിന് ശേഷമാവും തുടര്‍ന്നും ഫുട്‌ബോള്‍ കളിക്കാനാവുമോ ഇല്ലയോ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുക. 

മൂന്ന് മാസത്തോളം അഗ്യുറോയ്ക്ക് കളിക്കാന്‍ സാധിക്കില്ല

ലാ ലീഗയില്‍ അലാവസുമായുള്ള മത്സരത്തിന് ഇടയിലാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അഗ്യുറോ ഗ്രൗണ്ട് വിട്ടത്. ഒക്ടോബറിലായിരുന്നു സംഭവം. ഉടനെ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തി. 

മൂന്ന് മാസത്തോളം അഗ്യുറോയ്ക്ക് കളിക്കാന്‍ സാധിക്കില്ലെന്ന് ബാഴ്‌സ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സയിലേക്ക് അഗ്യുറോ എത്തിയത്. എന്നാല്‍ ബാഴ്‌സയ്ക്ക് വേണ്ടി 5 മത്സരങ്ങള്‍ മാത്രമാണ് അഗ്യുറോയ്ക്ക് ഇതുവരെ കളിക്കാനായത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ പ്രളയം: മരണം 165 കവിഞ്ഞു, കാണാമറയത്ത് ആയിരത്തോളം പേര്‍, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി

'കണ്മുന്നിൽ ഭാര്യ ഒഴുകി പോയി, നിസ്സഹായനായി നോക്കി നിന്ന് ഭർത്താവ്; 26കാരന് രക്ഷകനായി മാവ്': മിന്നൽ പ്രളയത്തിൻറെ നോവോർമ്മകൾ

ഇന്ന് രക്ഷാബന്ധൻ; എന്താണ് ഐതീഹ്യം, പുരാണ കഥകൾ അറിയാം

'പ്രഭാകരന്റെയും അനന്തൻ നമ്പ്യാരുടെയും സൗഹൃദം വച്ച് സ്പിൻ ഓഫ്; ഷമ്മി ചേട്ടനും സുധീർ കരമനയുമായിരുന്നു താരങ്ങൾ'

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം