Shreyas Iyer  Center-Center-Chennai
Sports

ശ്രേയസ് അയ്യര്‍ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു; വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചേക്കും

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലായിരുന്നു യുവതാരം ശ്രേയസ് അയ്യര്‍ ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തുന്നു. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ ശ്രേയസ് മുംബൈയ്ക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആറിനാണ് മത്സരം.

അതേസമയം ശ്രേയസ് അയ്യരെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ എടുക്കുന്ന കാര്യം ഫിറ്റ്‌നസ്സ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കുമെന്ന് ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്.

പ്ലീഹയ്ക്ക് പരിക്കേല്‍ക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് ശ്രേയസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇന്നലെ നടത്തിയ മത്സരക്ഷമതാ പരിശോധനയില്‍ വിജയിച്ചുവെന്നും, വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കളിച്ചേക്കുമെന്നുമാണ് ബിസിസിഐ ബംഗലൂരു അക്കാദമി അറിയിച്ചത്.

ഒരു തവണ കൂടി മത്സര സന്നദ്ധമായോ എന്നു തീരുമാനിക്കാനുള്ള പരിശോധന നടത്തുമെന്നും, അതിനുശേഷമാകും അന്തിമ ഫിറ്റ്‌നസ് ക്ലിയറന്‍സ് നല്‍കുകയുള്ളൂവെന്നും അധികൃതര്‍ സൂചിപ്പിച്ചു. ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനായി, ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ തീവ്ര പരിശീലനം നടത്തിവരികയായിരുന്നു ശ്രേയസ്.

Shreyas Iyer to play Vijay Hazare Trophy tie on Jan 6, availability for NZ series subject to fitness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ നിരപരാധി, മാന്യനായ വ്യക്തി, വെനസ്വേലയുടെ പ്രസിഡന്റ്'; അമേരിക്കന്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് മഡൂറോ

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; സർക്കാർ നിലപാടും ഹൈക്കോടതി തേടും; രാഹുൽ ഈശ്വറിന് നിർണായകം

ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനും ​ഗോവർദ്ധനും നിർണായകം; ജാമ്യ ഹർജികൾ ഇന്ന് വീണ്ടും പരി​ഗണിക്കും

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT