ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി 
Sports

'സംപൂജ്യ'രായി 6 താരങ്ങള്‍, ടെസ്റ്റ് ഇന്നിങ്‌സില്‍ ഏഴാം വട്ടം; ബംഗ്ലാദേശിനെ 103ന് ചുരുട്ടിക്കെട്ടി വിന്‍ഡിസ് 

67 പന്തില്‍ നിന്ന് 51 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പൊരുതിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്. ആറ് ബാറ്റേഴ്‌സാണ് ബംഗ്ലാദേശ് നിരയില്‍ പൂജ്യത്തിന് പുറത്തായത്. സ്‌കോര്‍ രണ്ടക്കം കടത്തിയത് 2 പേര്‍ മാത്രം. 

സര്‍ വിവ് റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 103 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. 32.5 ഓവറില്‍ സന്ദര്‍ശകര്‍ ഓള്‍ഔട്ടായി. 67 പന്തില്‍ നിന്ന് 51 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പൊരുതിയത്. തമീം ഇഖ്ബാല്‍ 29 റണ്‍സ് എടുത്തു. 

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്താവുന്നത് ഇതിന് മുന്‍പ് 7 തവണയാണ് ഉണ്ടായിട്ടുള്ളത്. അതില്‍ മൂന്ന് വട്ടവും ഇരയായത് ബംഗ്ലാദേശ് ആണ്. കഴിഞ്ഞ മാസം ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ബംഗ്ലാദേശിന്റെ ആറ് ബാറ്റേഴ്‌സ് പൂജ്യത്തിന് പുറത്തായി. 

ചെറുത്ത് നിന്ന് വിന്‍ഡിസ് ക്യാപ്റ്റന്‍ ബ്രാത്‌വെയ്റ്റ്‌

ബംഗ്ലാദേശ് ബൗളിങ് നിരയില്‍ ജെയ്ഡന്‍ സീല്‍സും അല്‍സാരി ജോസഫും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. കെമാര്‍ റോച്ചും കെയ്ല്‍ മയേഴ്‌സും രണ്ട് വിക്കറ്റ് വീതവും. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 8 റണ്‍സിന്റെ ലീഡ് ആണ് വെസ്റ്റ് ഇന്‍ഡീസിനുള്ളത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലാണ് അവര്‍. 

ക്യാപ്റ്റന്‍ ബ്രാത് വെയ്റ്റിന്റെ ചെറുത്ത് നില്‍പ്പാണ് ആദ്യ ദിനം വലിയ പരിക്കേല്‍ക്കാതെ അവസാനിപ്പിക്കാന്‍ വിന്‍ഡിസിനെ തുണച്ചത്. 149 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയാണ് ബ്രാത് വെയ്റ്റ് ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനം പിച്ച് ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമാവുന്നതോടെ വിന്‍ഡിസിന് സ്‌കോര്‍ ഉയര്‍ത്താനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?