Smriti Mandhana x
Sports

ടെസ്റ്റിലും നയിക്കും... സ്മൃതി മന്ധാന ഇനി 'ഫുൾ ടൈം ക്യാപ്റ്റൻ'!

ഇന്ത്യന്‍ വനിതാ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ഏകദിന, ടി20 ഫോര്‍മാറ്റുകള്‍ക്ക് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റിലും ഇന്ത്യന്‍ വനിതാ ടീമിനെ സ്മൃതി മന്ധാന നയിക്കും. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ശേഷം വൈസ് ക്യാപ്റ്റനായിരുന്ന സ്മൃതിയെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനായി നിയമിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ടെസ്റ്റിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള വരവ്. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഇനി സ്മൃതിയ്ക്കു കീഴില്‍ കളിക്കും.

ദക്ഷിണാഫ്രിക്ക പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചതോടെയാണ് ക്യാപ്റ്റന്‍ ചിത്രം വ്യക്തമായത്. ഡിസംബറില്‍ നടക്കുന്ന പര്യടനത്തില്‍ ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ കളിക്കും. ടെസ്റ്റിലും ഏകദിനത്തിലും ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ടി20 ഫോര്‍മാറ്റില്‍ ഷെഫാലി വര്‍മയും സ്മൃതിയുടെ ഡെപ്യൂട്ടി ആകും. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും 3 ടി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ വനിതാ ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഡിസംബര്‍ 9 മുതലാണ് ഏക ടെസ്റ്റ്. ഏകദിനങ്ങള്‍ ഡിസംബര്‍ 16, 19, 22 തീയതികളില്‍. ടി20 മത്സരങ്ങള്‍ ഡിസംബര്‍ 26, 29, 30 തീയികളിലും അരങ്ങേറും.

പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു ബാറ്റര്‍ ജെമിമ റോഡ്രിഗ്‌സ് ടീമില്‍ തിരിച്ചെത്തി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഈയടുത്ത് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ജിന്‍ഡിമണി കലിതയെ ഇതാദ്യമായി ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി.

  • ഇന്ത്യ ടെസ്റ്റ് ടീം: സ്മൃതി മന്ധാന (ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, പ്രതിക റാവല്‍, ഹര്‍മന്‍പ്രീത് കൗര്‍, ജെമിമ റോഡ്രിഗ്‌സ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ, ശ്രീചരണി, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, നന്ദനി ശര്‍മ, ജിന്‍ഡിമണി കലിത, സയാലി സത്ഗിരെ.

  • ഇന്ത്യ ഏകദിന ടീം: സ്മൃതി മന്ധാന (ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, പ്രതിക റാവല്‍, ഹര്‍മന്‍പ്രീത് കൗര്‍, ജെമിമ റോഡ്രിഗ്‌സ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ, ശ്രീചരണി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, നന്ദനി ശര്‍മ, ജിന്‍ഡിമണി കലിത, സയാലി സത്ഗിരെ.

  • ഇന്ത്യ ടി20 ടീം: സ്മൃതി മന്ധാന (ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, ജെമിമ റോഡ്രിഗ്‌സ്, നികി പ്രസാദ്, റിച്ച ഘോഷ്, ജി കമാലിനി, അനുഷ്‌ക ശര്‍മ, ദീപ്തി ശര്‍മ, ശ്രീചരണി, പ്രേമ റാവത്ത്, അമന്‍ജോത് കൗര്‍, ക്രാന്തി ഗൗഡ്, നന്ദനി ശര്‍മ, രേണുക സിങ്, അരുന്ധതി റെഡ്ഡി, സയാലി സത്ഗിരെ.

Smriti Mandhana will lead India in Tests for the first time during the South Africa tour in December. Jemimah Rodrigues returns from injury, while Jintimani Kalita earns her maiden Test call-up for the all-format series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി വകുപ്പുമന്ത്രിക്കും മുകളില്‍, ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെ'

'നമ്മുടെ കുട്ടികള്‍ സ്വന്തം നാട്ടില്‍ പഠിച്ച് ലോകത്തോട് മത്സരിക്കുന്നതില്‍ എന്തിനാണ് അസഹിഷ്ണുത?, സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്'

സൂര്യകുമാര്‍ യാദവ് വീണ്ടും ക്യാപ്റ്റന്‍! മുംബൈ ടീമിനെ നയിക്കും

41ാം വയസില്‍ 'ഡബിള്‍ സെഞ്ച്വറി'! ചരിത്രമെഴുതി ക്രെയ്ഗ് ഇര്‍വിന്‍

ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മന്ത്രി, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍