Suryakumar Yadav x
Sports

'വിമാനം ഓക്കെയാണ്, ഞങ്ങളോട് കളിക്കാനും പറഞ്ഞിട്ടുണ്ട്'

ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തെക്കുറിച്ച് സൂര്യകുമാർ യാദവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാട് പാകിസ്ഥാന്‍ എടുത്തതാണെന്നും അത് തന്റെ കൈയില്‍ അല്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പാക് ബഹിഷ്‌കരണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. പാകിസ്ഥാന്‍ ഇറങ്ങുമോ ഇല്ലയോ എന്നതു ഇന്ത്യന്‍ ടീമിനെ ബാധിക്കുന്ന കാര്യമല്ല. ഫെബ്രുവരി 15നു ടീം കൊളംബോയിലെ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമെന്നും സൂര്യ വ്യക്തമാക്കി.

'പാകിസ്ഥാന്റെ തീരുമാനം എന്റെ നിയന്ത്രണത്തില്‍ അല്ല. അങ്ങനെ തീരുമാനം എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. പക്ഷേ അങ്ങനെയല്ലല്ലോ. 15ാം തീയതി മത്സരം കളിക്കണമെന്നു ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഏഷ്യാ കപ്പില്‍ മൂന്ന് തവണ നിഷ്പക്ഷ വേദിയില്‍ പാകിസ്ഥാനെതിരെ ഞങ്ങള്‍ കളിച്ചിരുന്നു. അതുപോലെ കൊളംബോയില്‍ വീണ്ടും അവസരം കിട്ടിയാല്‍ വീണ്ടും കളിക്കും.'

'ഞങ്ങളുടെ ഭാഗം സുവ്യക്തമാണ്. മത്സരം കളിക്കാന്‍ ഞങ്ങള്‍ ഒരു വിസമ്മതവും പറഞ്ഞിട്ടില്ല. മറുഭാഗത്തു നിന്നാണ് അതു വന്നിരിക്കുന്നത്. ഐസിസി ഔദ്യോഗികമായി മത്സര ക്രമം തയ്യാറാക്കിയിട്ടുമുണ്ട്. ബിസിസിഐയും സര്‍ക്കാരും പാകിസ്ഥാനു വേണ്ടി ഒരു നിഷ്പക്ഷ വേദിയും ഒരുക്കിയിട്ടുണ്ട്. കൊളംബോയിലേക്കുള്ള വിമാനം ഞങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ തീര്‍ച്ചയായും പോകും'- സൂര്യ പ്രതികരിച്ചു.

ലോകകപ്പില്‍ നിന്നു പുറത്താക്കിയ ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു നിലപാടെടുത്തത്. പാക് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ഒരു നിലപാടും അറിയിച്ചിട്ടില്ല. ഇന്ത്യന്‍ ടീം ഗ്രൗണ്ടിലിറങ്ങുകയും പാക് ടീം കളിക്കാന്‍ ഇറങ്ങാതിരിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് വാക്കോവര്‍ ലഭിക്കും. കളിക്കാതെ തന്നെ രണ്ട് പോയിന്റും സ്വന്തമാക്കാം.

Suryakumar Yadav have spoken regarding Pakistan's decision to boycott their T20 World Cup 2026 match against India on February 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍- വിഡിയോ

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം, ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറയുമെന്ന് പ്രവചനം

'ഡല്‍ഹി പൊലീസിനെപ്പോലെ പെരുമാറരുത്'; വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ദീപ്‌കെ

'ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസ്സിൽ കയറില്ല'; അനുഭവം പറഞ്ഞ് അനില്‍ അക്കര

'സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം'; ഉത്തരവിറക്കി സര്‍ക്കാര്‍