India vs Pakistan പിടിഐ
Sports

ഇന്ത്യ- പാക് പോരാട്ടം നടക്കും? ചര്‍ച്ച ചെയ്യാന്‍ ഐസിസി പ്രതിനിധികള്‍ പാകിസ്ഥാനില്‍

വിഷയം രമ്യമായി പരിഹരിക്കാന്‍ ശ്രമങ്ങളുമായി ഐസിസി

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനു വഴി തെളിയുന്നതായി റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിക്കാന്‍ ഐസിസി തീരുമാനിച്ചതായാണ് വിവരം. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം തീരുമാനിച്ചിരിക്കുന്നത്.

ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് പ്രശ്‌നം രമ്യതയിലെത്തിച്ച് മത്സരം നടത്താനുള്ള ശ്രമങ്ങള്‍ ഐസിസി തുടങ്ങിയിരിക്കുന്നത്.

ഐസിസി പ്രതിനിധികളായി ഇമ്രാന്‍ ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ലാഹോറിലെത്തിയെന്നാണ് വിവരം. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്‌ലന്‍ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.

India vs Pakistan: ICC and the PCB are closing in on a decision regarding the February 15 T20 World Cup fixture between arch rivals India and Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലേഷ്യയുമായി പത്ത് നിര്‍ണായക കരാര്‍; ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കും

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

വിദേശ ജോലി സ്വപ്നമാണോ?; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നെടുംപറമ്പില്‍ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിയെ ഇഡി ചോദ്യംചെയ്യും

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

SCROLL FOR NEXT