വീഡിയോ ദൃശ്യം 
Sports

'ആ റോബോട്ട് കാമറ എടുത്ത് മാറ്റു', പാതി വഴിയില്‍ റണ്‍ അപ്പ് നിര്‍ത്തി സ്റ്റുവര്‍ട്ട് ബ്രോഡ്‌

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് ഇടയില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അലോസരപ്പെടുത്തി സ്‌പൈഡര്‍ കാമറ

Author : സമകാലിക മലയാളം ഡെസ്ക്

ഹൊബാര്‍ട്ട്: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് ഇടയില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അലോസരപ്പെടുത്തി സ്‌പൈഡര്‍ കാമറ. കളിയുടെ രണ്ടാം ദിവസം സ്‌പൈഡര്‍ കാമറ അലോസരപ്പെടുത്തിയതോടെ ബ്രോഡ് റണ്‍അപ്പ് പാതി വഴിയില്‍ നിര്‍ത്തി തന്റെ അതൃപ്തി അറിയിച്ചു. 

മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് സ്‌ട്രൈക്ക് ചെയ്തിരുന്നത്. ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറിനും ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. ഈ സമയം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് റോബോട്ട് കാമറ ചലിപ്പിക്കുന്നത് നിര്‍ത്തൂ എന്ന് ബ്രോഡ് പറഞ്ഞു. 

സ്‌പൈഡര്‍ കാമറയില്‍ ബ്രോഡ് അസ്വസ്ഥപ്പെടുന്നത് കണ്ട് കമന്ററി ബോക്‌സിലും ചിരി ഉയര്‍ന്നു. ബ്രോഡിന് അവിടെ അലോസരം നേരിട്ടെങ്കിലും ഇംഗ്ലണ്ടിന് ആഷസിലെ രണ്ടാം ദിനത്തില്‍ നല്ല തുടക്കം ലഭിച്ചു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 303 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിങ്ങില്‍ ആഷസ് പരമ്പരയില്‍ ഉടനീളം നേരിട്ട തകര്‍ച്ച ഹൊബാര്‍ട്ടിലും ഇംഗ്ലണ്ടിനെ പിടിമുറുക്കുന്നു. 78 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം