Rachin Ravindra, New Zealand ODI squad x
Sports

ഇന്ത്യക്കെതിരെ 2 നിര്‍ണായക താരങ്ങള്‍ ഇല്ല; കിവികള്‍ക്ക് വന്‍ തിരിച്ചടി

ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഈഡന്‍ പാര്‍ക്ക്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ന്യൂസിലന്‍ഡിന് വന്‍ നഷ്ടം. രണ്ട് നിര്‍ണായക താരങ്ങള്‍ പരമ്പരയില്‍ കളിക്കില്ല. മാര്‍ക്ക് ചാപ്മാന്‍, രചിന്‍ രവീന്ദ്ര എന്നിവരാണ് പുറത്തായത്. ചാപ്മാന് ഹാംസ്ട്രിങ് പരിക്കും രചിൻ രവീന്ദ്രയ്ക്ക് തോളിനേറ്റ പരിക്കുമാണ് വിനയായത്.

ഇരുവര്‍ക്കും പകരം ഹെന്റി നിക്കോള്‍സ്, മാറ്റ് ഫിഷര്‍, ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ്, ടിം സെയ്ഫര്‍ട് എന്നിവരെ ടീമിലെടുത്തു. 4, 5 ഏകദിന പോരാട്ടങ്ങളിലേക്കാണ് സെയ്ഫര്‍ടിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നത്. താരത്തെ പരമ്പരയില്‍ മുഴുവന്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു. മാറ്റ് ഫിഷറിനെ നേരത്തെ 4, 5 ഏകദിന ടീമിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. താരത്തേയും പരമ്പര മുഴുവന്‍ നിലനിര്‍ത്തി. നിക്കോള്‍സ് ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കും ഫോക്‌സ്‌ക്രോഫ്റ്റ് അവസാന രണ്ട് പോരാട്ടങ്ങള്‍ക്കുമുള്ള ടീമിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തിയാണ് നിക്കോള്‍സ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. കാന്റര്‍ബെറിക്കായി വെല്ലിങ്ടന്‍ ഫയര്‍ബേര്‍ഡ്‌സിനെതിരെ താരം 119 റണ്‍സ് നേടിയിരുന്നു. ഇന്ത്യ എക്കെതിരായ റെഡ് ബോള്‍ ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് എ ടീമിനായി കളിച്ചാണ് മാറ്റ് ഫിഷര്‍.

ഈ മാസം 4 മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. ഈഡന്‍ പാര്‍ക്കിലാണ് പരമ്പരയിലെ ആദ്യ പോരാട്ടം. 5 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഏകദിനത്തില്‍ ഇന്ത്യയും പാകിസ്ഥാനും കളിക്കുന്നത്.

New Zealand have suffered two injury setbacks ahead of their ODI series against India, with Mark Chapman and Rachin Ravindra ruled out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു, ഇനി സമയമില്ല'; ജെറ്റ് വിമാനം കുത്തനെ താഴോട്ട് പതിച്ച് ഒന്‍പതുപേര്‍ മരിച്ചു; വിഡിയോ

കണ്ണൂർ നഗരത്തിൽ നവംബർ 10-ന് ഓട്ടോറിക്ഷ പണിമുടക്ക്: അനധികൃത സർവീസുകൾക്കെതിരെ നടപടി വേണമെന്ന് സംയുക്ത സമിതി

തിരിച്ചുകയറി സ്വര്‍ണവില; 1,02,000ന് മുകളില്‍

ദോഹ കെഎംസിസി ഓഫീസിലെ കവർച്ച: പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് കോടതിയിൽ

കുട്ടികളുടെ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് സൈബര്‍ ഭീഷണി; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്