Usman Khawaja എഎൻഐ
Sports

'വികാരം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി'; ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 4-1ന് സ്വന്തമാക്കിയ ആഷസ് പരമ്പരയില്‍ സിഡ്‌നിയില്‍ നടന്ന അഞ്ചാമത്തെ ടെസ്റ്റാണ് ഖവാജയുടെ അവസാന മത്സരം. സിഡ്നി ടെസ്റ്റിന് മുന്‍പാണ് ഖവാജ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

39 കാരനായ വെറ്ററന്‍ താരം 87 ടെസ്റ്റ് മത്സരങ്ങളിലെ 157 ഇന്നിങ്‌സുകളില്‍ നിന്നായി 43.39 ശരാശരിയില്‍ 6206 റണ്‍സ് നേടി. 16 സെഞ്ച്വറികളും 28 അര്‍ദ്ധസെഞ്ച്വറികളും അടങ്ങുന്നതാണ് ടെസ്റ്റ് സമ്പാദ്യം. അവസാനത്തെ ആഷസ് ടെസ്റ്റില്‍ തന്റെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടിയെന്ന് താരം തുറന്നുപറഞ്ഞു.

ഏകദിനങ്ങളില്‍, ഇടംകൈയ്യന്‍ ബാറ്റര്‍ 40 മത്സരങ്ങളില്‍ നിന്നായി 42 ശരാശരിയില്‍ 1554 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ച്വറികളും 12 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. ടി20യില്‍, ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 241 റണ്‍സ് ആണ് താരം നേടിയത്. അവസാന ടെസ്റ്റില്‍ രണ്ടു ഇന്നിങ്‌സുകളിലുമായി 23 റണ്‍സ് ആണ് താരത്തിന്റെ സമ്പാദ്യം.

'ഇതിന് ഒരുപാട് അര്‍ത്ഥമുണ്ട്. അതില്‍ വളരെയധികം കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എനിക്ക് വേണ്ടത് ഒരു വിജയം മാത്രമാണ്, വിജയിക്കുന്ന റണ്‍സ് നേടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. മുഴുവന്‍ ടെസ്റ്റ് മത്സരത്തിലും എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എനിക്ക് ലഭിച്ച കരിയറിന് ഞാന്‍ നന്ദിയുള്ളവനാണ്. എനിക്ക് പൂര്‍ണ്ണ നന്ദിയുണ്ട്.'- ഖവാജ പറഞ്ഞു.

Usman Khawaja retired from international cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT