രോഹിതും കോഹ്‌ലിയും എക്സ്
Sports

രോഹിത് ശര്‍മയുടെ സ്ഥാനം തെറിക്കും, വിരാട് കോഹ്‌ലി പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍?

ടെസ്റ്റ് ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും സമീപ കാലത്ത് രോഹിതിന്റെ പ്രകടനം ദയനീയമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയോടെ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്‌ലിയെ വീണ്ടും ടെസ്റ്റ് ടീം നായകനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ടെസ്റ്റ് ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും സമീപ കാലത്ത് രോഹിതിന്റെ പ്രകടനം ദയനീയമാണ്. ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3 ടെസ്റ്റുകളടങ്ങിയ പരമ്പര അടിയറവ് വച്ചതോടെ രോഹിതിന്റെ കസേരയുടെ ആണി ഇളകി തുടങ്ങിയിരുന്നു. പിന്നാലെ ഓസീസിനെതിരായ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ രോഹിതിന്റെ അഭാവത്തില്‍ ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ടീം വിജയിക്കുകയും ചെയ്തതോടെ രോഹിതിന്റെ ക്യാപ്റ്റന്‍സി കൂടുതല്‍ ചോദ്യങ്ങള്‍ നേരിടേണ്ട അവസ്ഥയിലായി.

രോഹിത് രണ്ടാം ടെസ്റ്റ് മുതല്‍ ടീമില്‍ ചേര്‍ന്നു. എന്നാല്‍ മൂന്ന് ടെസ്റ്റിലുമായി ആറ് ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത താരം പക്ഷേ ഒരു ഘട്ടത്തില്‍ പോലും ആത്മവിശ്വാസത്തോടെ ക്രീസില്‍ നിന്നില്ല.

ഇന്ത്യയുടെ ഏറ്റവും വിജയിച്ച ടെസ്റ്റ് നായകനെന്ന പെരുമയുള്ള താരമാണ് കോഹ്‌ലി. സൂപ്പര്‍ ബാറ്റര്‍ ക്യാപ്റ്റനായ ശേഷം ഇന്ത്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 68 ടെസ്റ്റില്‍ 40 ജയവും 17 പരാജയങ്ങളുമാണ് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യക്കുള്ളത്. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയ ക്യാപ്റ്റനും കോഹ്‌ലി തന്നെ. 2018-19 സീസണിലാണ് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം പരമ്പര സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും