വിരാട് കോഹ്‌ലി 
Sports

വിരാട് കോഹ്‌ലി കൗണ്ടിയിലേക്ക്? സ്വാഗതമെന്ന് മിഡില്‍സെക്‌സ്!

താരം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് താമസം മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തെ കൗണ്ടി ക്രിക്കറ്റിലേക്ക് ക്ഷണിച്ച് മിഡില്‍സെക്‌സ് കൗണ്ടി ക്രിക്കറ്റ് ക്ലബ് ഡയറക്ടര്‍ അലന്‍ കോള്‍മാന്‍. കരിയറില്‍ ഇന്നുവരെ കോഹ്‌ലി കൗണ്ടി കളിച്ചിട്ടില്ല. കോഹ്‌ലിയെപ്പോലെ ഒരു താരത്തെ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിനു ലഭിക്കുന്നതില്‍ എന്താണ് തെറ്റെന്നു കോള്‍മാന്‍ ചോദിക്കുന്നു.

'അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്ററാണ് കോഹ്‌ലി. അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്'- അലന്‍ കോള്‍മാന്‍ വ്യക്തമാക്കി.

2018ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടന സമയത്ത് കോഹ്‌ലിക്ക് കൗണ്ടി കളിക്കാന്‍ അവസരം കിട്ടിയിരുന്നു. അന്ന് സറെ ക്ലബാണ് അദ്ദേഹത്തെ ടീമിലെത്തിച്ചത്. എന്നാല്‍ കഴുത്തിനു പരിക്കേറ്റ് കോഹ്‌ലി ടീമില്‍ നിന്നു പുറത്തായി. പിന്നീട് മറ്റ് ടീമുകള്‍ക്കായൊന്നും കളിച്ചില്ല. സമീപ കാലത്ത് നിരവധി ഇന്ത്യന്‍ താരങ്ങള്‍ കൗണ്ടിയില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ചേതേശ്വര്‍ പൂജാര, യുസ്‌വേന്ദ്ര ചഹല്‍, ജയദേവ് ഉനദ്കട്, ശാര്‍ദുല്‍ ഠാക്കൂര്‍ അടക്കമുള്ളവര്‍ ഇത്തരത്തില്‍ ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടുണ്ട്.

ടെസ്റ്റ് മതിയാക്കിയ കോഹ്‌ലി പൂര്‍ണമായി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയാല്‍ ബ്രിട്ടനിലേക്ക് താമസം മാറുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെയാണ് കൗണ്ടി കളിക്കാനുള്ള ക്ഷണം. ഇന്ത്യയിലെ പ്രശസ്തിയില്‍ നിന്നു വിട്ടുനിന്നു കുടുംബത്തിനൊപ്പം സമയം പങ്കിടാനുള്ള ആഗ്രഹമാണ് ബ്രിട്ടനിലേക്കുള്ള മാറ്റത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ പ്രളയം: മരണം 165 കവിഞ്ഞു, കാണാമറയത്ത് ആയിരത്തോളം പേര്‍, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

മൂന്നാർ ടൗണിൽ വീണ്ടും കാട്ടാന ഭീതി; കൃഷിയിടങ്ങളിൽ നാശം വിതച്ച് 'വിരിഞ്ഞ കൊമ്പൻ'

ജനത്തിരക്കൊഴിഞ്ഞപ്പോൾ അർദ്ധരാത്രി ചൂലുമായി മേയറും സംഘവും; തിരുവോണത്തിന് കണ്ണൂർ നഗരം ക്ലീൻ

"കസബ' ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ ? കർമ എന്നൊന്നുണ്ട്'; ​ഗീതു മോഹൻദാസിനെതിരെ രൂപേഷ് പീതാംബരൻ