സഞ്ജു സാംസണ്‍ പുറത്തായി മടങ്ങുന്നു, വിക്കറ്റ് നേടിയ ജയ് മൂന്ദ്രയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു X
Sports

അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ സഞ്ജുവിനെ തൂക്കി! ആരാണ് ജയ് മൂന്ദ്ര?

സ്വപ്നതുല്യമായ തുടക്കം എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബെല്‍ഫാസ്റ്റ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ അയര്‍ലന്‍ഡ് പേസര്‍ ജയ് മൂന്ദ്ര. ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തില്‍, തന്റെ കരിയറിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയാണ് ജയ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. സ്വപ്നതുല്യമായ തുടക്കം എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം.

രാജസ്ഥാനില്‍ ജനിച്ച ജയ് മൂന്ദ്ര, ബിടെക്കിന് പഠിക്കാനായി 2021ലാണ് അയര്‍ലന്‍ഡിലെത്തിയത്. സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തിയ താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചതോടെയാണ് ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് അയര്‍ലന്‍ഡിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം തുടരുകയും ദേശീയ ടീമിലേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു. 2025ല്‍ ഐറിഷ് പൗരത്വം നേടിയ ജയിക്ക് ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ആദ്യമായി അവസരം ലഭിച്ചു.

ബെല്‍ഫാസ്റ്റില്‍ നടന്ന മത്സരത്തില്‍ ജയ് മൂന്ദ്രയുടെ ആദ്യ ഓവര്‍ തന്നെ ശ്രദ്ധ നേടുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ബൗള്‍ഡാക്കിയാണ് താരം തന്റെ വരവ് അറിയിച്ചത്. ഒരു ബൗളറെന്ന നിലയില്‍ അരങ്ങേറ്റ മത്സരത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നായാണ് ക്രിക്കറ്റ് ലോകം ഇതിനെ വിലയിരുത്തുന്നത്.

ഈ മത്സരത്തില്‍ മറ്റൊരു പ്രധാന ചര്‍ച്ചയായിരുന്നത് ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിയുടെ സാധ്യതയുള്ള അരങ്ങേറ്റമായിരുന്നു. എല്ലാ ശ്രദ്ധയും അതിലേക്കു നീങ്ങിയിരുന്ന സാഹചര്യത്തില്‍, മറുവശത്ത് ജയ് മൂന്ദ്ര നിശ്ശബ്ദമായി തന്റെ ചരിത്ര നിമിഷം സൃഷ്ടിക്കുകയായിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ ജനിച്ച് പിന്നീട് വിദേശരാജ്യത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ജയ് മൂന്ദ്രയുടെ പേര് ചേര്‍ന്നിരിക്കുകയാണ്. ആഗോള ക്രിക്കറ്റില്‍ രാജ്യാതിര്‍ത്തികള്‍ക്കപ്പുറം പ്രതിഭകള്‍ പുതിയ വഴികള്‍ കണ്ടെത്തുന്ന കാലഘട്ടത്തിന്റെ മറ്റൊരു ഉദാഹരണമായും ജയിയുടെ കഥ മാറുകയാണ്.

അതേസമയം മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുകയാണ് ഇന്ത്യ. ഏഴോവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ച് റണ്‍സ് നേടിയ സഞ്ജുവിന് പുറമെ, ഇഷാന്‍ കിഷന്‍ (1), ശ്രേയസ് അയ്യര്‍ (3) എന്നിവരാണ് പുറത്തായത്. അഭിഷേക് ശര്‍മ (49*), തിലക് വര്‍മ (14) എന്നിവരാണ് ക്രീസില്‍.

Who Is Jai Moondra? India-born Pacer Removes Sanju Samson With First Ball On Ireland Debut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐറിഷ് ക്യാപ്റ്റന് ഫിഫ്റ്റി, ഹര്‍ഷിതിന് 3 വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാന്‍ വേണം 183 റണ്‍സ്

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യു വരിച്ചവരുടെ പേരുകള്‍ പുറത്ത്; രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ ചമ്പത് റായി രാജിവച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ജനനായകന്‍' ചിത്രത്തിന്റെ നിര്‍മാതാവിന് പുതിയ നിയമനം നല്‍കി വിജയ് സര്‍ക്കാര്‍; വിവാദം

'എഴുന്നേറ്റയുടൻ രണ്ട് ലിറ്റർ വെള്ളം കുടിക്കണം, ഇതിലൊന്നും ഒരു കാര്യവുമില്ല; ഓരോ ഡോക്ടർമാരും ഓരോന്നാണ് പറയുന്നത്'

'മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്; ജയറാം പണ്ടേ ഇത്തിരി പൊലിപ്പിച്ചേ പറയാറുള്ളൂ, അത് കേൾക്കാൻ നല്ല രസമാണ്'