റൊണാള്‍ഡോ, ഐഷോസ്പീഡ് /എക്‌സ് 
Sports

ആരാണ് വിരാട്   കോഹ്‌ലി? യൂട്യൂബറുടെ ചോദ്യത്തിന് റൊണാള്‍ഡോയുടെ മറുപടി, വീഡിയോ 

റൊണാള്‍ഡോയെ നേരിട്ടു കണ്ടപ്പോഴായിരുന്നു വിരാട്  കോഹ്‌ലിയെക്കുറിച്ച് ഐഷോസ്പീഡ് ചോദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ലോകത്ത് നിരവധി ആരാധകര്‍ ഫോളോ ചെയ്യുന്ന താരമാണ് വിരാട് കോഹ്‌ലി.  ഗൂഗിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ ക്രിക്കറ്റ് താരമാണ് കോഹ്‌ലി. ലോകത്തിലെ ഏറ്റവും പ്രശസ്തരായ അത്ലറ്റുകളെയെടുത്താല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തില്‍ കോഹ്‌ലി മൂന്നാംസ്ഥാനത്താണ്. ഫുട്ബോളിലെ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്താണ് കോഹ്‌ ലി. 

ഇപ്പോള്‍ ബ്രസീലിന്റെ മുന്‍ ഇതിഹാസ ഫുട്ബോള്‍ താരം റൊണാള്‍ഡോ നസാരിയോയും പ്രശസ്ത അമേരിക്കന്‍ യൂട്യൂബറുമായ ഐഷോസ്പീഡുമുള്‍പ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  ഐഷോസ്പീഡിന്റെ ചോദ്യത്തിന് ഉത്തരമായി കോഹ്‌ ലിയെ അറിയില്ലെന്നാണ് റൊണാള്‍ഡോ നസരിയോ പറയുന്നത്. 

അടുത്തിടെ റൊണാള്‍ഡോയെ നേരിട്ടു കണ്ടപ്പോഴായിരുന്നു വിരാട് കോഹ്ലിയെക്കുറിച്ച് ഐഷോസ്പീഡ് ചോദിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിരാട് കോഹ്ലിയെ അറിയാമോ എന്നായിരുന്നു സ്പീഡിന്റെ ചോദ്യം. അല്‍പ്പനേരം ആലോചിച്ച ശേഷം ഇല്ലെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. ഇതു കേട്ട സ്പീഡ് ആശ്ചര്യപ്പെട്ടു. നിങ്ങള്‍ക്കു കോഹ്‌ലി അറിയില്ലേയെന്നു സ്പീഡ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആരാണ്, എന്താണ് എന്നായിരുന്നു റൊണാള്‍ഡോയുടെ മറുചോദ്യം.

ഇതിനു പിന്നാലെ തന്റെ ഫോണിലെ വിരാട് കോഹ്‌ലിയുടെ ഫോട്ടോ റൊണാള്‍ഡോയ്ക്കു സ്പീഡ് കാണിച്ചുകൊടുത്തു. ബാബര്‍ ആസമിനേക്കാള്‍ മിടുക്കനായ ക്രിക്കറ്ററാണ്, ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാമെന്നു പറഞ്ഞ് റൊണാള്‍ഡോയ്ക്കു ഫോണിലുള്ള കോഹ്ലിയുടെ ഫോട്ടോ സ്പീഡ് കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 

കോഹ്‌ലിയുടെ  വലിയ ആരാധകന്‍ കൂടിയാണ് സ്പീഡ്. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെയും കോഹ്‌ലിയെയും പിന്തുണയ്ക്കാന്‍ ഐഷോസ്പീഡ് എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT