ഫയല്‍ ചിത്രം 
Sports

ധോനിയെ വീഴ്ത്താന്‍ കെണി ഒരുക്കി വരുണും നരൈനും; 23 സിക്‌സ് അടിച്ചുകൂട്ടിയ റസലിന് പൂട്ടിടാന്‍ ബ്രാവോ

ബ്രാവോ-റസല്‍ പോരില്‍ ഇത്തവണ ആര് ജയിക്കും എന്നെല്ലാം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ചില പോരുകളുമുണ്ട്...ധോനിക്ക് മുകളിലെ ആധിപത്യം സുനില്‍ നരെയ്ന്‍ തുടരുമോ? ബ്രാവോ-റസല്‍ പോരില്‍ ഇത്തവണ ആര് ജയിക്കും എന്നെല്ലാം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

ധോനിയെ വീഴ്ത്താന്‍ നരൈനും വരുണ്‍ ചക്രവര്‍ത്തിയും

ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ഇറങ്ങുന്ന ധോനിക്ക് ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ സാധിക്കുമോ എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ അവിടെ ധോനിക്ക് വെല്ലുവിളിയായി കൊല്‍ക്കത്തയുടെ സ്പിന്‍ സഖ്യമുണ്ട്. ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ വന്ന മൂന്ന് വട്ടവും എംഎസ് ധോനിയുടെ വിക്കറ്റ് വീഴ്ത്താന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് കഴിഞ്ഞു. 

സുനില്‍ നരൈന് എതിരേയും ധോനിക്ക് കാലിടറുകയാണ് പതിവ്. 83 പന്തില്‍ നിന്ന് 44 റണ്‍സ് മാത്രമാണ് ധോനിക്ക് നരൈന് എതിരെ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്. രണ്ട് വട്ടം ധോനിയുടെ വിക്കറ്റും നരൈന്‍ വീഴ്ത്തി. 

റസല്‍-ബ്രാവോ പോര്‌

ഒരേ നാട്ടില്‍ നിന്നാണ് വരുന്നത് എങ്കിലും അതിന്റെ പരിഗണന കളിക്കളത്തില്‍ ഇരുവര്‍ക്കും പരസ്പരം ഇല്ല. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ ഒരു ബൗളര്‍ക്കെതിരെ അടിച്ചതില്‍ ഒന്നാമതുള്ളത് ബ്രാവോയുടെ പേരാണ്. ആ 23 സിക്‌സുകള്‍ അടിച്ചത് റസലും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി