ഹര്‍ദിക് പാണ്ഡ്യ ഫയൽ
Sports

ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റില്‍ തിരിച്ചെത്തുമോ?,ഫോമിലുള്ള കളിക്കാര്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കണമെന്ന് ഗംഭീര്‍

ഏകദിനത്തിലും ടി20യിലും ഉയരങ്ങള്‍ കീഴടക്കിയതിന്റെ ചരിത്രമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇപ്പോഴും കിട്ടാക്കനിയായി നില്‍ക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏകദിനത്തിലും ടി20യിലും ഉയരങ്ങള്‍ കീഴടക്കിയതിന്റെ ചരിത്രമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇപ്പോഴും കിട്ടാക്കനിയായി നില്‍ക്കുകയാണ്. ഇന്ത്യ രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയെങ്കിലും ജയം തുണച്ചില്ല. ന്യൂസിലന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമായിരുന്നു തോല്‍വി. ഈ നിര്‍ണായക മത്സരങ്ങളില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം അന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ പാണ്ഡ്യയെ പ്രോത്സാഹിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മികച്ച ഫോമിലുള്ള കളിക്കാര്‍ ടെസ്റ്റ് ഉള്‍പ്പെടെ ഗെയിമിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും പങ്കെടുക്കണമെന്നാണ് അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം ഗംഭീര്‍ പറഞ്ഞത്. ഈ കാഴ്ചപ്പാട് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ നടപ്പാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ജോലിഭാരവും പരിക്കും കാരണം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ഹര്‍ദിക് പാണ്ഡ്യയെ പോലുള്ള കളിക്കാരെ ഇത് എങ്ങനെ ബാധിക്കും എന്നതും പ്രധാനമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ക്ക് പരിക്കേറ്റാല്‍, നിങ്ങള്‍ പോയി സുഖം പ്രാപിക്കുക. നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍, നിങ്ങള്‍ മതിയായ ആളാണെങ്കില്‍, മൂന്ന് ഫോര്‍മാറ്റുകളും കളിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കണം. അവര്‍ വൈറ്റ് ബോള്‍ ബൗളര്‍ അല്ലെങ്കില്‍ റെഡ് ബോള്‍ ബൗളര്‍ എന്ന് ലേബല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, '- ഗൗതം ഗംഭീര്‍ പറഞ്ഞു.

ഇന്ത്യക്കായി 11 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഹര്‍ദിക് പാണ്ഡ്യ 523 റണ്‍സും 17 വിക്കറ്റും നേടിയിട്ടുണ്ട്. 2018ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. 2017 ല്‍, ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റത്തില്‍ തന്നെ ഫിഫ്റ്റി നേടിയ അദ്ദേഹം അടുത്ത കളിയില്‍ സെഞ്ച്വറിയും നേടി കഴിവ് തെളിയിച്ചിട്ടുണ്ട്. 2018ല്‍ വെല്ലുവിളി നിറഞ്ഞ കേപ്ടൗണ്‍ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 93 റണ്‍സ് നേടിയ അദ്ദേഹം ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ അന്നത്തെ വിജയത്തില്‍ നിര്‍ണായക പങ്കാണ് ഹര്‍ദിക് വഹിച്ചത്.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യക്കാര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായി മത്സരിക്കാനുള്ള മറ്റൊരു അവസരമാണ് നല്‍കുന്നത്. കഴിവുള്ളവര്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കണമെന്ന ഗംഭീറിന്റെ നിലപാട് ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റത്തിന് കളമൊരുക്കിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT