സ്മൃതി മന്ധാന എക്സ്
Sports

ഇന്ന് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വനിതാ ഏഷ്യാ കപ്പില്‍ ത്രില്ലിങ് പോര്

ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ആദ്യ പോരിനിറങ്ങും. ബദ്ധവൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം.

നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 1-1നു സമനിലയില്‍ ആക്കിയാണ് എത്തുന്നത്. പാക് ടീം ഫോമിലെത്താനുള്ള കഷ്ടപ്പാടിലും. ശ്രീലങ്കയിലെ ദംബുള്ളയിലാണ് പോരാട്ടം.

എട്ട് ടീമുകളാണ് ഏഷ്യാ കപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, യുഎഇ ടീമുകളാണ് ഗ്രൂപ്പ് എയില്‍. ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് ബിയില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണര്‍ സ്മൃതി മന്ധാന മിന്നും ഫോമില്‍ ബാറ്റ് വീശുന്നതാണ് ഇന്ത്യയുടെ ബോണസ്. ഒപ്പം ഷെഫാലി വര്‍മ, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരും മികവില്‍ തന്നെ.

സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യയുടെ ബൗളിങ് പ്രതീക്ഷ. ദീപ്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍, മലയാളി താരം സജന സജീവന്‍ എന്നിവര്‍ എതിരാളികള്‍ക്ക് ഭീഷണി. രാധ യാദവും മികച്ച ഫോമിലാണ് പന്തെറിയുന്നത്.

ഒരു വര്‍ഷത്തിനിടെ കളിച്ച 19 മത്സരങ്ങളില്‍ ഏഴ് വിജയങ്ങള്‍ മാത്രമാണ് പാകിസ്ഥാനുള്ളത്. ന്യൂസിലന്‍ഡിനെതിരെ പരമ്പര ജയം നേടിയതൊഴിച്ചാല്‍ അവസാനം കളിച്ച മൂന്ന് പരമ്പരകളും അവര്‍ ദയനീയമായി തോറ്റു. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായണ് അവര്‍ പരാജയപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ