Yashasvi Jaiswal  x
Sports

യശസ്വി ജയ്‌സ്വാള്‍ ടീമില്‍, ശാര്‍ദുല്‍ ഠാക്കൂറും തിരിച്ചെത്തി; രഞ്ജി ക്വാര്‍ട്ടര്‍ പോരിനൊരുങ്ങി മുംബൈ

കര്‍ണാടക- മുബൈ പോരാട്ടം ഈ മാസം ആറ് മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ടീമില്‍ തിരിച്ചെത്തി. ശാര്‍ദുല്‍ ഠാക്കൂര്‍ ക്യാപ്റ്റനായും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഈ മാസം 6 മുതലാണ് ക്വാര്‍ട്ടര്‍ പോരാട്ടം.

എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ നാല് ജയങ്ങളും മൂന്ന് സമനിലകളുമായാണ് മുംബൈ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഫെബ്രുവരി ആറ് മുതല്‍ 10 വരെ ബാന്ദ്ര ക്രിക്കറ്റ് മൈതാനത്താണ് മുംബൈ- കര്‍ണാടക പോരാട്ടം.

ഈ രഞ്ജി സീസണില്‍ ഇത് രണ്ടാം തവണയാണ് യശസ്വി ജയ്‌സ്വാള്‍ മുംബൈ ടീമില്‍ കളിക്കാനിറങ്ങുന്നത്. നേരത്തെ താരം ആദ്യ റൗണ്ടില്‍ രാജസ്ഥാനെതിരായ പോരാട്ടത്തില്‍ കളിച്ചിരുന്നു.

കര്‍ണാടക അവസാന പോരാട്ടത്തില്‍ പഞ്ചാബിനെ തകര്‍ത്താണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. നായകനായി സ്ഥാനക്കയറ്റം കിട്ടിയ ആദ്യ പോരില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഉജ്ജ്വലമായി ബാറ്റ് വീശി ടീമിനെ ക്വാര്‍ട്ടറിലേക്ക് എത്തിക്കുകയായിരുന്നു. താരം 85 പന്തില്‍ ആറ് ഫോറും 5 സിക്‌സും സഹിതം 120 റണ്‍സ് വാരിയാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്.

Skipper Shardul Thakur and India opener Yashasvi Jaiswal on Monday returned to the Mumbai squad for the Ranji Trophy quarterfinal against Karnataka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT