Sports

കടം വീട്ടി ചെന്നൈ തുടങ്ങി, കലിപ്പ് തീര്‍ത്ത് റായിഡുവും; ചാമ്പ്യന്മാര്‍ വീണു 

അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ബോള്‍ട്ടിനെ ബൗണ്ടറി കടത്തി ഡുപ്ലസിസ് ചെന്നൈയുടെ ജയം ആഘോഷമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി ധോനിയും കൂട്ടരും തുടങ്ങി. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ ചെന്നൈ മറികടന്നു. ഡുപ്ലസിസിന്റേയും റായിഡുവിന്റേയും കൂട്ടുകെട്ടാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെ തകര്‍ത്ത് തുടങ്ങാന്‍ ചെന്നൈയെ തുണച്ചത്. 

ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടപ്പെട്ട് തുടങ്ങിയ ചെന്നൈയെ 44 പന്തില്‍ നിന്ന് 58 റണ്‍സ് നേടി ഡുപ്ലസിസും, 48 പന്തില്‍ നിന്ന് 71 റണ്‍സ് നേടി റായിഡുവും ചേര്‍ന്ന് വിജയത്തോട് അടുപ്പിക്കുകയായിരുന്നു. ആറ് ഫോറും മൂന്ന് സിക്‌സുമാണ് റായിഡുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ബോള്‍ട്ടിനെ ബൗണ്ടറി കടത്തി ഡുപ്ലസിസ് ചെന്നൈയുടെ ജയം ആഘോഷമാക്കി. 

14 മാസത്തിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ധോനി രണ്ട് പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കുന്നതിന് മുന്‍പേ ചെന്നൈ കളി ജയിച്ചു. ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ തിവാരിക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 

ഡികോക്ക് 20 പന്തില്‍ നിന്ന് 33 റണ്‍സ് നേടി. രോഹിത് ശര്‍മ 10 പന്തില്‍ നിന്ന് 12 റണ്‍സ് എടുത്ത് പുറത്തായി. ചെന്നൈ നിരയില്‍ എന്‍ഗിഡി മൂന്ന് വിക്കറ്റും ദീപക് ചഹറും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മുംബൈ ബൗളിങ് നിരയില്‍ ബൂമ്ര ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെന്നൈയെ അലട്ടാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT