Sports

ഗ്രൗണ്ടില്‍ നിന്ന് വാക്കുതര്‍ക്കം; കൊമ്പുകോര്‍ത്തത് സ്റ്റുവര്‍ട്ട് ബ്രോഡും സ്‌റ്റോക്‌സും, കാരണം തിരഞ്ഞ് ആരാധകര്‍ 

സൗഹൃദപരമായിരുന്നില്ല ഇരുവരുടേയും സംഭാഷണം എന്ന് വ്യക്തമാണെന്നാണ് കമന്ററി ബോക്‌സിലിരുന്ന് വിന്‍ഡിസ് മുന്‍ താരം മൈക്കല്‍ ഹോള്‍ഡിങ് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് ഇടയില്‍ ഗ്രൗണ്ടില്‍ വെച്ച് വാഗ്വാദത്തിലേര്‍പ്പെട്ട് ഇംഗ്ലണ്ട് താരങ്ങള്‍. സ്റ്റുവര്‍ട്ട് ബ്രോഡും, വൈസ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സും ഇടവേളയ്ക്കിടയില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

എന്തിന്റെ പേരിലാണ് ഇരുവരുടേയേും തര്‍ക്കം എന്നത് വ്യക്തമല്ല. ഇടവേളയില്‍ സ്റ്റോക്ക്‌സിനോട് ബ്രോഡ് എന്തെങ്കിലും പറഞ്ഞിട്ടുവാമെന്നും, അത് സ്റ്റോക്ക്‌സിന് സുഖകരമായി തോന്നിയില്ലായിരിക്കാം എന്നാണ് ആ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍ പറഞ്ഞത്. 

സൗഹൃദപരമായിരുന്നില്ല ഇരുവരുടേയും സംഭാഷണം എന്ന് വ്യക്തമാണെന്നാണ് കമന്ററി ബോക്‌സിലിരുന്ന് വിന്‍ഡിസ് മുന്‍ താരം മൈക്കല്‍ ഹോള്‍ഡിങ് പറഞ്ഞത്. എന്തിന്റെ പേരിലാണ് പ്രശ്‌നം തുടങ്ങിയത് എന്നറിയില്ല. പക്ഷേ എന്തായാലും അത് ഉടനെ അവസാനിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ നാലാം ദിനത്തിലേക്ക് കളി എത്തുമ്പോള്‍ 172 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. 73 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍. സൗത്ത് ആഫ്രിക്കയെ ഒന്നാം ഇന്നിങ്‌സില്‍ 284 റണ്‍സില്‍ ഒതുക്കിയെങ്കിലും 181 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് കണ്ടെത്താനായത്. 272 റണ്‍സിന് സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ പുറത്തായതോടെ ഇംഗ്ലണ്ടിന് മുന്‍പില്‍ വിജയ സാധ്യത തെളിഞ്ഞിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT