AI Image AI Image
Technology

കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ ചൈന; 582 ടണ്‍ ഭാരം, ലോകത്തിലെ ഏറ്റവും വലിയ കാന്തം തയ്യാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ബെയ്ജിങ്: കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പ് നടത്തി ചൈന. ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍കണ്ടക്റ്റിങ് ഫ്യൂഷന്‍ മാഗ്‌നറ്റ് നിര്‍മിച്ച് പരീക്ഷണം നടത്തിയിരിക്കുകയാണ് ചൈന. ന്യൂക്ലിയര്‍ ഫ്യൂഷനി (അണുസംയോജന പ്രക്രിയ) ലുടെ ശുദ്ധവും പരിധിയില്ലാത്തതുമായ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

2030 ഓടെ ഫ്യൂഷന്‍ പവര്‍ പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചൈനയുടെ ലക്ഷ്യത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടം. കാര്‍ബണ്‍ രഹിത ഊര്‍ജത്തിന്റെ ആത്യന്തിക ഉറവിടം സ്വന്തമാക്കുന്നതിനുള്ള മത്സരത്തില്‍ ഒന്നാമതെത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണിത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സാണ് സൂപ്പര്‍കണ്ടക്റ്റിങ് മാഗ്നെറ്റ് വികസിപ്പിച്ചത്. 21 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും 582 ടണ്‍ ഭാരവുമുള്ള ഒരു വലിയ ഡി-ആകൃതിയിലുള്ള ഘടനയാണിത്.

ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഫ്യൂഷന്‍ റിയാക്ടര്‍ സൂപ്പര്‍കണ്ടക്റ്റിങ് മാഗ്നെറ്റാണ് തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയര്‍ എക്സ്പിരിമെന്റല്‍ റിയാക്ടറിനായി വികസിപ്പിച്ച സമാന മാഗ്നെറ്റുകളുടെ 1.3 മടങ്ങ് വ്യാപ്തിയുള്ളതാണ് ഇത്. റിയാക്ടറിലെ പ്ലാസ്മയെ (ഏകദേശം 10 കോടി ഡിഗ്രി സെല്‍ഷ്യസ് താപനിലയിലെത്തുന്ന സൂപ്പര്‍ഹീറ്റഡ് വാതകം) ഭിത്തികളില്‍ സ്പര്‍ശിക്കാതെ ട്രാപ്പ് ചെയ്യാന്‍ വളരെ ശക്തമായ കാന്തികക്ഷേത്രം സൃഷ്ടിക്കുക എന്നതാണ് മാഗ്നെറ്റിന്റെ ദൗത്യം.

എന്താണ് കൃത്രിമ സൂര്യന്‍?

സൂര്യന് ഊര്‍ജ്ജം നല്‍കുന്ന അതേ പ്രക്രിയ പുനരാവിഷ്‌കരിക്കുന്ന ഒരു ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറിനെയാണ് കൃത്രിമ സൂര്യന്‍ എന്ന് ചൈന വിശേഷിപ്പിക്കുന്നത്. ഇത് 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനിലയില്‍ ഹൈഡ്രജന്‍ ആറ്റങ്ങളെ സംയോജിപ്പിക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കാതെ വലിയ അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയും ചെയ്യും. ഭാവിയില്‍ ഇത് പരിധിയില്ലാത്തതും ശുദ്ധവും സുരക്ഷിതവുമായ വൈദ്യുതിയുടെ ഉറവിടമായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

China completes 582-tonne world's largest magnet, ready to build artificial Sun

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അമ്മ ആറ് മാസം മിണ്ടിയില്ല, നമ്പര്‍ ബ്ലോക്ക് ചെയ്തു'; അഭിനയിക്കുന്നതിനോട് വീട്ടിലെ എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു: ഭാഗ്യശ്രീ

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു

പുതിയ ദൃശ്യാവിഷ്കാരത്തോടെ 'പാട്ടബാക്കി' വീണ്ടും വേദിയിൽ; ഗുരുവായൂരിൽ നിറഞ്ഞ സദസ്

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍