Qualcomm chip 
Technology

മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും; ചിപ്പുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ക്വാല്‍കോം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ചിപ്പുകളുടെ വില വര്‍ധിപ്പിക്കുമെന്ന് വിവിധ കമ്പനികളെ അറിയിച്ച് ക്വാല്‍കോം. ഇതോടെ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ വില ഇനിയും കൂടും. സെപ്റ്റംബര്‍ 1-ന് ശേഷം അയയ്ക്കുന്ന ഉത്പന്നങ്ങളുടെ വില വര്‍ധിക്കുമെന്ന് ക്വാല്‍കോം കമ്പനികള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.

ചിപ്പ് നിര്‍മാണത്തിന്റെ ഉയര്‍ന്ന ചെലവും പ്രധാന ഘടകങ്ങള്‍ക്ക് ലോകമെമ്പാടും നേരിടുന്ന ദൗര്‍ലഭ്യം നിര്‍മ്മാണച്ചെലവുകള്‍ വര്‍ധിപ്പിക്കുകയാണ്. ബദല്‍ വിതരണ സംവിധാനങ്ങളില്‍നിന്ന് നിര്‍മാണ ഘടകങ്ങള്‍ സംഭരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് കമ്പനി പറയുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ വലിയൊരു പങ്കും ക്വാല്‍കോം ചിപ്പുകളാണ് ഉപയോഗിക്കുന്നത്. സാംസങ്, ഷവോമി, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് പ്രോസസറുകളും ക്വാല്‍കോം നല്‍കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ, വിന്‍ഡോസ് പിസികള്‍, സ്മാര്‍ട്ട് ഗ്ലാസുകള്‍, ഓട്ടോമോട്ടീവ് സിസ്റ്റങ്ങള്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയിലും കമ്പനിയുടെ ചിപ്പുകള്‍ ഉപയോഗിക്കുന്നു.

ഓരോ ചിപ്പിന്റെയും വില എത്രയാവും വര്‍ധിക്കുക എന്ന് ക്വാല്‍കോം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വിലവര്‍ധന കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്വാല്‍കോം പ്രോസസറുകളെ ആശ്രയിക്കുന്ന ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഒന്നുകില്‍ അധിക ചെലവ് സ്വയം വഹിക്കുകയോ, വില വര്‍ധിപ്പിക്കുകയോ ചെയ്യേണ്ടി വരും. ക്വാല്‍കോം ചിപ്പ് വില വര്‍ധിപ്പിപ്പിക്കുന്നതോഴെട ഈ വര്‍ഷം അവസാനവും അതിനുശേഷവും പുറത്തിറങ്ങുന്ന വിവിധ സ്മാര്‍ട്ട്‌ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും വിലയില്‍ പ്രതിഫലിക്കപ്പെട്ടേക്കാം.

Qualcomm to implement double-digit price hikes starting September 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരത്തിന്റെ പിരമിഡ് മാറ്റണം'; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം

ആയുർവേദ ഫാർമസി, തെറാപ്പി കോഴ്‌സുകളിൽ അഡ്മിഷൻ നേടാം; ഉയർന്ന പ്രായപരിധിയില്ല

പഞ്ചസാര ഒഴിവാക്കിയാൽ ച‍ർമം തിളങ്ങും, പിന്നിലെ രഹസ്യമിതാണ്

20,000 രൂപയില്‍ താഴെ വില, 7000 എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോണ്‍ ലോഞ്ച് ബുധനാഴ്ച

'വെള്ളം ചോദിച്ച് തമിഴ്നാടിന് ഒരു കത്ത് പോലും അയച്ചില്ല'; മുഖ്യമന്ത്രി പരാജയമെന്ന് കെ കൃഷ്ണന്‍കുട്ടി