വാട്‌സ്ആപ്പ് പ്രതീകാത്മക ചിത്രം
Technology

വിദേശത്ത് എത്തിയാല്‍ സിം എടുക്കാന്‍ മെനക്കെടേണ്ട; ഇ സിം ഫീച്ചറുമായി വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രകള്‍ക്കിടയിലും ഉപയോക്താക്കള്‍ക്ക് തടസമില്ലാതെ ആശയവിനിമയം നടത്താന്‍ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പിലൂടെ നേരിട്ട് 'ഡാറ്റ ഇ-സിമ്മുകള്‍' വാങ്ങാനും ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ എത്തിയ ഉടന്‍ തന്നെ, വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സിം കാര്‍ഡ് വാങ്ങുകയോ, പൊതു വൈഫൈയെ ആശ്രയിക്കുകയോ ചെയ്യാതെ തന്നെ മൊബൈല്‍ ഡാറ്റ ലഭ്യമാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. കൂടാതെ, നിലവിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തന്നെ വാട്സ്ആപ്പ് തുടര്‍ന്നും ഉപയോഗിക്കാം.

ഇതിനായി ഇസിം ദാതാക്കളുമായും ടെലികോം ഓപ്പറേറ്റര്‍മാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. വളരെ ലളിതമായ ഏതാനും ഘട്ടങ്ങളിലൂടെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ ജിയോ ഉള്‍പ്പെടെയുള്ള വിവിധ ഇ-സിം ദാതാക്കളുമായും ടെലികോം ഓപ്പറേറ്റര്‍മാരുമായും സഹകരിച്ചാണ് ഈ ഫീച്ചര്‍ വികസിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ സ്മാര്‍ട്ട് ആക്‌സിയാറ്റ, സ്മാര്‍ട്ട് കമ്മ്യൂണിക്കേഷന്‍സ്, വെറൈസോണ്‍ തുടങ്ങിയ കമ്പനികളും ഇതില്‍ പങ്കാളികളാണ്. എന്നാല്‍, ഇതിന്റെ നിരക്കുകള്‍, ലഭ്യമായ ഡാറ്റാ പ്ലാനുകള്‍, ഏതെല്ലാം രാജ്യങ്ങളിലാകും ഈ സേവനം ആദ്യം ലഭ്യമാക്കുക തുടങ്ങിയ വിവരങ്ങള്‍ വാട്സ്ആപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ വാട്സ്ആപ്പ് ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങും. സേവനം ലഭ്യമാകുന്ന മുറയ്ക്ക്, അര്‍ഹരായ ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ തന്നെ ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഇ-സിം സേവനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള കമ്പനിയുടെ പ്രാഥമിക നീക്കങ്ങളെക്കുറിച്ച് വാട്സ്ആപ്പ് മേധാവി കുനാല്‍ ഷാ, 'എക്‌സ്'പോസ്റ്റില്‍ വ്യക്തമാക്കി. വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ ഇസിം പിന്തുണയുള്ള ഫോണ്‍ ആവശ്യമാണ്.

WhatsApp to Offer International Travel eSIMs Within the App

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൊബൈൽ ഫോൺ പാസ്‌കോഡ് നൽകാൻ നിർബന്ധിക്കാനാകുമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ബ്യൂട്ടി ഫില്‍ട്ടര്‍: ഫോട്ടോ എഡിറ്റിങ് ആപ്പുകളില്‍ തട്ടിപ്പ്, യുഎഇയില്‍ മുന്നറിയിപ്പ്

'ബീന ആന്റണിയുടെ അഭിനയത്തിന്റെ ഏഴ് അയലത്ത് വരുമോ ഇവര്‍'; കളിയാക്കലിന് മറുപടിയുമായി സ്വാസിക

'ആരാണ് യഥാർത്ഥ മുസ്ലീം എന്ന് തീരുമാനിക്കാൻ അള്ളാഹുവിന് മാത്രമേ കഴിയൂ, മനുഷ്യർക്കാവില്ല '; നിസ്കാരം തടയുന്നത് പാപമാണെന്ന് മദ്രാസ് ഹൈക്കോടതി

'നിവിന്റെ റൊമാൻസ് ഇഷ്ടമാണ്, മുപ്പതുകളിലെ പ്രണയമാണ് പശ്ചാത്തലം'; നിവിൻ പോളിക്കൊപ്പം പുതിയ ചിത്രവുമായി അഖിൽ സത്യൻ