Nayantara & Nazriya Instagram
Entertainment

'നിന്നെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു'; നസ്രിയയ്ക്ക് ആശംസകളുമായി നയൻതാര, മറുപടിയുമായി താരം

ഇരുതാരങ്ങളുടെയും ഈ സൗഹൃദസംഭാഷണം ആരാധകരുടെ ശ്രദ്ധ നേടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

പന്ത്രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് നടി നസ്രിയ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'സീൻ' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോഴിതാ നസ്രിയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര.

നസ്രിയയുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് നയൻതാര ആശംസകൾ അറിയിച്ചത്. 'നിന്നെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു, ബേബി' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. നയൻതാരയുടെ ആശംസയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് നസ്രിയയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു.

ഇതിനൊപ്പം നയൻതാരയുടെ വരാനിരിക്കുന്ന ചിത്രമായ 'മൂക്കുത്തി അമ്മൻ 2'നും നസ്രിയ ആശംസകൾ നേർന്നു. ഇരുതാരങ്ങളുടെയും ഈ സൗഹൃദസംഭാഷണം ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

2014ൽ പുറത്തിറങ്ങിയ 'തിരുമണം എന്നും നിക്കാഹ്' എന്ന ചിത്രത്തിലാണ് നസ്രിയ അവസാനമായി തമിഴിൽ അഭിനയിച്ചത്. മലയാളത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നസ്രിയയുടെ തമിഴ് തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.

'സീൻ' ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായും ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ദീപാവലിയോട് അനുബന്ധിച്ച് നവംബർ 6 ന് സൂര്യ - ജിത്തു മാധവൻ - നസ്രിയ ചിത്രം സീനും സുന്ദർ സി - നയന്താര ചിത്രം മൂക്കുത്തി അമ്മൻ രണ്ടാം ഭാ​ഗവും റിലീസിനെത്തും.

'Waiting to see you on screen'; Nayanthara sends wishes to Nazriya, the star responds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലില്‍ വരുമ്പോള്‍ മാത്രം രോഗമോ?; പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോകണം, ഇത് എങ്ങനെ ശരിയാകും?'; തച്ചങ്കരിയോട് ചോദ്യങ്ങളുമായി കോടതി

​"ഗുരു'വിലെ ആ സീനിനെക്കുറിച്ച് ഇന്ന് ആലോചിച്ചാൽ തന്നെ വിവാദമാകും; മലയാളത്തിൽ മാത്രമേ ഇത്തരം സിനിമകൾ ചെയ്യാനാകൂ'

ഐശ്വര്യത്തിന്റെ ഉത്സവം, ധൻതേരസ് വെള്ളിയാഴ്ച, സ്വർണം വാങ്ങുന്നത് ശുഭകരമോ?; പൂജാവിധികൾ എന്തെല്ലാം?

കരാർ ലംഘിച്ച് തമിഴ്‌നാടിന്റെ ജലചൂഷണം; ചിറ്റൂരിലും നെന്മാറയിലും കർഷക ആശങ്ക; അടിയന്തര യോഗത്തിന് കേരളം

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം