കുസാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, കുട്ടനാട് (കുസെക്) ക്യാമ്പസ്സിൽ ദിവസവേതന അടിസ്ഥാനത്തിൽ ടെക്നിഷ്യൻ ഗ്രേഡ് 1 തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു
CUSAT vacancies
apply for the posts of Assistant Professor and Professor at CUSATnajeed
Updated on
2 min read

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫസ‍ർ, അസിസ്റ്റ​ന്റ് പ്രൊഫസർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്ററിൽ ഒരു എൽ ഡി ക്ലർക്കിന്റെ തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷിക്കാം. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിനും ഇപ്പോൾ അപേക്ഷിക്കാം. കുസെക്കിലും കുസാറ്റിലും മറ്റ് വിവിധ തസ്തികളിലും നിലവിൽ കരാ‍‍ർ ഒഴിവുകളിൽ അപേക്ഷിക്കാം.

CUSAT vacancies
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസിൽ ഡിപ്ലോമക്കാർക്കും ഐ ടി ഐക്കാർക്കും തൊഴിലവസരങ്ങൾ, ഓ​ഗസ്റ്റ് 26 വരെ അപേക്ഷിക്കാം

കുസാറ്റിൽ പ്രൊഫസർ, അസിസ്റ്റ​ന്റ് പ്രൊഫസർ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ (കെഎംഎസ്എംഇ) നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ് ബിൽഡിംഗ്, എഞ്ചിനീയറിങ് മാത്തമാറ്റിക്സ്, മറൈൻ എഞ്ചിനീയറിങ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ് ബിൽഡിംഗിനായുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ബി.ഇ/ബി.ടെക്ക്/ബി.എസ, എം.ഇ/എം.ടെക്ക്/ഇന്റഗ്രേറ്റഡ് എം.ടെക്ക് ആണ് യോഗ്യത.

എഞ്ചിനീയറിങ് മാത്തമാറ്റിക്സിനായുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് NET/CSIR ഓടുകൂടി ഗണിതശാത്രത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മറൈൻ എഞ്ചിനീയറിങ്നായുള്ള പ്രൊഫസർ തസ്തികയിലേക്ക് മറൈൻ/മെക്കാനിക്കൽ/നേവൽ ആർക്കിടെക്ച്ചറിൽ ബി ടെക്കും ഫസ്റ്റ് ക്ലാസ്സോടെ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസിയുമാണ് യോഗ്യത.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി സെപ്തംബർ 16ന് മുൻപായി അപേക്ഷിക്കണം. അപേക്ഷയും, ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ കോപ്പി എന്നിവ 'രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22 എന്ന വിലാസത്തിൽ സെപ്തംബർ 23മുൻപായി ലഭിക്കത്തക്കവിധം അയക്കണം. ആപ്ലിക്കേഷനും മറ്റ് വിവരങ്ങൾക്കും https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

CUSAT vacancies
എഐയ്ക്ക് തൊടാൻ പറ്റാത്ത പത്ത് തൊഴിൽ മേഖലകൾ ഇവയാണ്

കുസെക്കിൽ വാക്ക് ഇൻ ഇന്റർവ്യൂ

കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, കുട്ടനാട് (കുസെക്) ക്യാമ്പസ്സിൽ ദിവസവേതന അടിസ്ഥാനത്തിൽ ടെക്നിഷ്യൻ ഗ്രേഡ് 1 തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നൊളജിയിൽ ഐടിഐയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 27ന് രാവിലെ 11 മണിക്ക് കുസെക് ക്യാമ്പസ്സിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0477-2707500, 9656225652, 9447706426 എന്ന നമ്പറുകളിൽ ബന്ധപെടുക.

CUSAT vacancies
ജോലിക്കുള്ള ഇന്റർവ്യൂ ഭയമാണോ? എങ്കിൽ ഗൂഗിളിന്റെ ഈ ഫ്രീ ടൂൾ ഉപയോഗിച്ചാൽ മതി!

കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദീൻ ദയാൽ ഉപദ്ധ്യായ കൗശൽ കേന്ദ്രയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ടെക്ക്/ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡെവലപ്‌മെൻറ്റിൽ എം.വോക്/ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം/എംസിഎ യാണ് യോഗ്യത. സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്/ ഡാറ്റാ അനലിറ്റിക്‌സ്/ നെറ്റവർക്കിൽ രണ്ട് വർഷ പ്രവൃത്തി പരിചയം അഭികാമ്യം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബ‍ർ 19 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

അപേക്ഷയും, ബയോഡാറ്റ, സംവരണം, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ കോപ്പി എന്നിവ 'രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാ, കൊച്ചി-22 എന്ന വിലാസത്തിൽ സെപ്തംബർ 26ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം. ആപ്ലിക്കേഷനും മറ്റ് വിവരങ്ങൾക്കും https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

CUSAT vacancies
ഐഎംജി യിൽ വിവിരാവകാശ നിയമത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് ചേരാം, സി-ഡിറ്റിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം

ഡെപ്യൂട്ടേഷൻ ഒഴിവ്

ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്ററിൽ ഒരു എൽ.ഡി.ക്ലർക്കിന്റെ (ശമ്പള സ്‌കെയിൽ - 26500-60700) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവിലേക്ക് താൽപ്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ നിരാപേക്ഷപത്രം ( എൻ ഒ സി)എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന അയക്കണം.

സെപ്തംബർ 18-നോ അതിന് മുൻപോ കിട്ടത്തക്കവിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471 2553540.

CUSAT vacancies
സ്വകാര്യ സർവകലാശാലകളിൽ പിന്നാക്ക സംവരണം നടപ്പാക്കണം, ഫീസിളവിന് സംസ്ഥാന നിയമം വേണം; പാർലമെ​ന്ററി സമിതി

കരാർ നിയമനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം.

പുതുക്കിയ മാനദണ്ഡ പ്രകാരമാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.

Summary

Job News: various Job vacancies at cusat housing board and child development centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com