RCC Careers: തിരുവനന്തപുരത്ത് ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവുകൾ; ദിവസ വേതനം 1,700 രൂപ

കുറഞ്ഞത് അഞ്ച് ഡയാലിസിസ് ടെക്നീഷ്യൻമാരുടെ പാനൽ തയ്യാറാക്കുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
RCC Thiruvananthapuram Recruitment 2026
RCC Thiruvananthapuram Recruitment 2026 Dialysis Technician Posts, Apply by July 27AI
Edited By:
Updated on
1 min read

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (RCC) ശിശു ഓങ്കോളജി വിഭാഗത്തിലെ Continuous Renal Replacement Therapy (CRRT) പദ്ധതിയിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ (CRRT)മാരെ നിയമിക്കുന്നു. ടാറ്റയുടെ സി.എസ്.ആർ ഫണ്ടിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞത് അഞ്ച് ഡയാലിസിസ് ടെക്നീഷ്യൻമാരുടെ പാനൽ തയ്യാറാക്കുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27.

RCC Thiruvananthapuram Recruitment 2026
പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി ഇൻ ഡയാലിസിസ് ടെക്നോളജി ഉണ്ടായിരിക്കണം.

  • തീവ്രപരിചരണ വിഭാഗത്തിൽ (ICU) Continuous Renal Replacement Therapy (CRRT) കൈകാര്യം ചെയ്ത പ്രവൃത്തിപരിചയം ആവശ്യമാണ്.

  • ശിശുരോഗ പരിചരണ രംഗത്തെ പരിചയം അഭികാമ്യമാണ്.

RCC Thiruvananthapuram Recruitment 2026
രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ അവസരം; ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ ഒഴിവുകൾ

പ്രായപരിധി

2026 ജൂലൈ 1 അടിസ്ഥാനമാക്കി 40 വയസ്സ്. അർഹരായ സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും.

ശമ്പളം

8 മണിക്കൂർ വീതമുള്ള ഓരോ ഡ്യൂട്ടി സെഷനും ₹1,700 പ്രതിഫലം ലഭിക്കും.

RCC Thiruvananthapuram Recruitment 2026
നാഷണൽ ഇൻഷുറൻസിൽ 500 ഒഴിവ്! അരലക്ഷത്തിലേറെ ശമ്പളം, ബിരുദം മതി, കേരളത്തിൽ ജോലി ചെയ്യാം

നിയമന കാലാവധി

ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കോ പദ്ധതി പൂർത്തിയാകുന്നതുവരെയോ (ഏതാണ് ആദ്യം) നിയമനം ഉണ്ടായിരിക്കും. പദ്ധതിയുടെ ആവശ്യകതയും ഉദ്യോഗാർഥിയുടെ പ്രവർത്തന മികവും അനുസരിച്ച് കാലാവധി ദീർഘിപ്പിച്ചേക്കാം.

ജോലിയുടെ സ്വഭാവം

CRRT സേവനങ്ങൾ 2–3 ദിവസം തുടർച്ചയായി ആവശ്യമായി വരാം. തിരഞ്ഞെടുക്കപ്പെടുന്ന ഡയാലിസിസ് ടെക്നീഷ്യൻമാർ 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആവശ്യാനുസരണം ജോലി ചെയ്യേണ്ടി വരും

RCC Thiruvananthapuram Recruitment 2026
എൻജിനീയറിങ് കഴിഞ്ഞവർക്ക് സയന്റിസ്റ്റ് ആകാം; കേന്ദ്ര സ്ഥാപനത്തിൽ 133 ഒഴിവുകൾ, സൗജന്യമായി അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

ബയോഡാറ്റ സഹിതമുള്ള അപേക്ഷ ''ഫിനാൻസ് മാനേജർ, പ്രോജക്ട് സെൽ, റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് ക്യാമ്പസ്, പോസ്റ്റ് ബോക്സ് നമ്പർ 2417, തിരുവനന്തപുരം – 695011'' എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷയിൽ പരസ്യ നമ്പർ, പേര്, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ), ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തണം.

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അടുത്തിടെ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഉൾപ്പെടുത്തണം.

RCC Thiruvananthapuram Recruitment 2026
വൻ അവസരം! പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ 1,213 ഒഴിവുകൾ; ഐടിഐ മുതൽ സിഎ വരെ യോഗ്യത

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rcctvm.gov.in/uploads/Downloadtemsuppy.pdf

RCC Thiruvananthapuram Recruitment 2026
സ്റ്റൈപെൻഡും സൗജന്യ താമസവും! കോഫി കൃഷിയും എസ്റ്റേറ്റ് മാനേജ്മെന്റും പഠിക്കാം; അപേക്ഷ ഇപ്പോൾ സമർപ്പിക്കാം
RCC Thiruvananthapuram Recruitment 2026
മോളിക്കുലർ വൈറോളജി കോഴ്സ് പഠിക്കാം; അസാപ് കേരള അപേക്ഷ ക്ഷണിച്ചു
RCC Thiruvananthapuram Recruitment 2026
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം
Summary

RCC Thiruvananthapuram Recruitment 2026 Dialysis Technician Posts, Apply by July 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com