യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 395 ഒഴിവുകൾ ബിരുദം, സി.എം.എ തുടങ്ങിയ യോഗ്യത; അവസാന തീയതി ഓഗസ്റ്റ് 10

ഏതെങ്കിലും വിഷയത്തിൽ ബിരുദം മുതൽ എം.ഇ./എം.ടെക്., എം.സി.എ, സി.എം.എ., സി.എസ്, നിയമ ബിരുദം (LLB), ബി.ആർക്ക് തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് അവസരം.
Union Bank of India Recruitment
Union Bank of India Recruitment 2026 for 395 Officer Vacancies, Apply Online by August 10.
Edited By:
Updated on
1 min read

പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 395 ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ബാങ്കിംഗ് ഓഫീസർമാർ, സ്പെഷ്യലിസ്റ്റ് ഓഫീസർമാർ, ഡൊമെയ്ൻ എക്സ്പർട്ടുകൾ എന്നീ ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം മുതൽ എം.ഇ./എം.ടെക്., എം.സി.എ, സി.എം.എ., സി.എസ്, നിയമ ബിരുദം (LLB), ബി.ആർക്ക് തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രവൃത്തിപരിചയവും ആവശ്യമാണ്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്.

Union Bank of India Recruitment
6,715 ഒഴിവുകൾ,ഡിഗ്രി യോഗ്യത; ബാങ്ക് ജോലി നേടാൻ മികച്ച അവസരം

ഒഴിവുകളുടെ വിശദാംശങ്ങൾ

  • മാനേജർ (MMGS-II): 163 ഒഴിവുകൾ

  • സീനിയർ മാനേജർ (MMGS-III): 153 ഒഴിവുകൾ

  • ചീഫ് മാനേജർ (SMGS-IV): 52 ഒഴിവുകൾ

  • അസിസ്റ്റന്റ് ജനറൽ മാനേജർ (SMGS-V): 20 ഒഴിവുകൾ

  • ഡെപ്യൂട്ടി ജനറൽ മാനേജർ (TEGS-VI): 7 ഒഴിവുകൾ

Union Bank of India Recruitment
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

വിദ്യാഭ്യാസ യോഗ്യത

തസ്തിക അനുസരിച്ച് യോഗ്യത വ്യത്യാസപ്പെടും. പ്രധാന യോഗ്യതകൾ:

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • ബി.ഇ./ബി.ടെക്.

  • എം.സി.എ., എം.ടെക്., എം.എസ്.സി.

  • എം.ബി.എ./പി.ജി.ഡി.എം.

  • ചാർട്ടേഡ് അക്കൗണ്ടന്റ് (CA)

  • സി.എം.എ., സി.എസ്., സി.എഫ്.എ.

  • നിയമ ബിരുദം (LLB)

  • ആർക്കിടെക്ചർ, സിവിൽ, ഇലക്ട്രിക്കൽ, ഫയർ എഞ്ചിനീയറിങ് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതകൾ

  • ബന്ധപ്പെട്ട മേഖലയിൽ വിജ്ഞാപനത്തിൽ നിഷ്കർഷിച്ച പ്രവൃത്തിപരിചയവും നിർബന്ധമാണ്.

Union Bank of India Recruitment
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

പ്രായപരിധി

തസ്തിക അനുസരിച്ച് 22 മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

ശമ്പളം

  • മാനേജർ (MMGS-II): 64,820 – 93,960 രൂപ

  • സീനിയർ മാനേജർ (MMGS-III): 85,920 – 1,05,280 രൂപ

  • ചീഫ് മാനേജർ (SMGS-IV): 1,02,300 – 1,20,940 രൂപ

  • അസിസ്റ്റന്റ് ജനറൽ മാനേജർ (SMGS-V): 1,20,940 – 1,35,020 രൂപ

  • ഡെപ്യൂട്ടി ജനറൽ മാനേജർ (TEGS-VI): 1,40,500 – 1,56,500 രൂപ

Union Bank of India Recruitment
ISRO: എഞ്ചിനീയർമാർക്ക് സയന്റിസ്റ് ആകാം; കേരളത്തിലും അവസരം, ഇപ്പോൾ അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ (ആവശ്യമെങ്കിൽ), വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷിക്കുന്ന തസ്തികയെ ആശ്രയിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമത്തിൽ വ്യത്യാസമുണ്ടാകാം. തുടർന്ന് രേഖാ പരിശോധനയും മെഡിക്കൽ പരിശോധനയും വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് അന്തിമ നിയമനം ലഭിക്കുക.

Union Bank of India Recruitment
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.unionbankofindia.bank.in/pdf/union-bank-recruitment-project-2026-27.pdf

Union Bank of India Recruitment
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
Union Bank of India Recruitment
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ
Union Bank of India Recruitment
ബാങ്ക് ഓഫ് ഇന്ത്യയിൽ 779 ക്രെഡിറ്റ് ഓഫീസർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
Summary

Union Bank of India Recruitment 2026 for 395 Officer Vacancies, Apply Online by August 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com