UPSC: അസിസ്റ്റന്റ് പ്രൊഫസർ മുതൽ പ്രോസിക്യൂട്ടർ വരെ; ജൂലൈ 31 വരെ അപേക്ഷിക്കാം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ മന്ത്രാലയങ്ങളിലായി 13 തസ്തികകളിൽ നിയമനം നടത്തുന്നു.
UPSC Recruitment 2026
UPSC Recruitment 2026 Notification Out for Assistant Professor, Prosecutor & More Postsfile
Edited By:
Updated on
1 min read

കേന്ദ്ര സർക്കാർ വകുപ്പുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ മന്ത്രാലയങ്ങളിലായി 13 തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 48 ഒഴിവുകളാണ് ഉള്ളത്. കൃഷി മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ-നീതി മന്ത്രാലയം എന്നിവയ്ക്ക് കീഴിലുള്ള തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.

UPSC Recruitment 2026
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

പ്രധാന തസ്തികകളും ഒഴിവുകളും

  • അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് – 2

  • പ്രോസിക്യൂട്ടർ (SFIO) – 1

  • സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹീമറ്റോളജി) – 9

  • സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (എൻഡോക്രിനോളജി) – 10

  • സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (നിയോനറ്റോളജി) – 13

  • സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ന്യൂക്ലിയർ മെഡിസിൻ) – 3

UPSC Recruitment 2026
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം
  • സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (പൾമണറി മെഡിസിൻ) – 3

  • സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് കാർഡിയോളജി) – 1

  • സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (സർജിക്കൽ ഗാസ്‌ട്രോഎന്ററോളജി) – 1

  • ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ (എന്റമോളജി) – 2

  • എന്റമോളജിസ്റ്റ് – 1

  • ജൂനിയർ സയന്റിഫിക് ഓഫീസർ (ടോക്സിക്കോളജി) – 1

  • സൂപ്രണ്ട് (ലീഗൽ) – 1

UPSC Recruitment 2026
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

വിദ്യാഭ്യാസ യോഗ്യത

തസ്തിക അനുസരിച്ച് യോഗ്യത വ്യത്യാസപ്പെടും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, എംബിബിഎസ്, എംഡി/ഡിഎം/ഡിഎൻബി, എൽഎൽബി തുടങ്ങിയ യോഗ്യതകളും പ്രവൃത്തിപരിചയവും ആവശ്യമാണ്. ഓരോ തസ്തികയ്ക്കുമുള്ള വിശദമായ യോഗ്യത ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

UPSC Recruitment 2026
CWC: സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ അവസരം; യങ് പ്രൊഫഷണൽ തസ്തിക, പ്രവൃത്തിപരിചയം വേണ്ട!

പ്രായപരിധി

തസ്തിക അനുസരിച്ച് പരമാവധി പ്രായപരിധി 30 മുതൽ 40 വയസ് വരെയാണ്. ചില തസ്തികകൾക്ക് ഒബിസി, എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രായ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും മറ്റ് അർഹ വിഭാഗങ്ങൾക്കും സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകളും ബാധകമാണ്.

UPSC Recruitment 2026
RITES: റെയിൽവേയിൽ എഞ്ചിനീയർമാർക്ക് അവസരം; കേരളത്തിൽ നിയമനം, അഭിമുഖത്തിലൂടെ ജോലി നേടാം

ശമ്പളം

തസ്തിക അനുസരിച്ച് 7-ാം ശമ്പള കമ്മിഷൻ പ്രകാരമുള്ള Level 7 മുതൽ Level 11 വരെയുള്ള ശമ്പള സ്കെയിലാണ് ലഭിക്കുക. മെഡിക്കൽ തസ്തികകളിൽ Non-Practising Allowance (NPA) ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

UPSC Recruitment 2026
കുടുംബശ്രീ പദ്ധതിയിൽ ജോലി നേടാം; നാബ്കോൺസ് വഴി നിയമനം, മികച്ച ശമ്പളം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.upsc.gov.in/sites/default/files/AdvtNo-08-2026-Engl-100726.pdf

Summary

UPSC Recruitment 2026 Notification Out for Assistant Professor, Prosecutor & More Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com