മമ്മൂട്ടിയെ കാണാൻ റോഡ് ബ്ലോക്കാക്കി ആരാധകർ; 'ഈ പരിപാടി തീർത്ത് ഞാൻ പെട്ടെന്ന് പോകും', ഇടപെട്ട് താരം; വിഡിയോ

ഹരിപ്പാട് ഒരു കട ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയെ സ്വാ​ഗതം ചെയ്തത് ജനസാ​ഗരമാണ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മ്മൂട്ടി മലയാളികൾക്ക് ആവേശമാണ്. താരത്തെ ഒരു നോക്കു കാണാനായി കാത്തിരിക്കുന്നവർ ഏറെയാണ്. അതിനാൽ സൂപ്പർതാരത്തെ കാണാനായി ഒരു അവസരം കിട്ടിയാൽ ആരും പാഴാക്കില്ല. കഴിഞ്ഞ ദിവസം ഹരിപ്പാട് ഒരു കട ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയെ സ്വാ​ഗതം ചെയ്തത് ജനസാ​ഗരമാണ്. റോഡ് ബ്ലോക്കാക്കിയാണ് ആരാധകർ മമ്മൂട്ടിക്കായി കാത്തിരുന്നത്. അവസാനം ബ്ലോക്ക് മാറ്റാൻ മമ്മൂട്ടി തന്നെ ഇടപെടേണ്ടതായി വന്നു. 

ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. ആലപ്പുഴ എംപി എഎം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങിനെത്തിയിരുന്നു. ബ്ലാക്ക് ടി ഷർട്ടും അതിനുമേലെ വൈറ്റ് ഷർട്ടും അണിഞ്ഞ് കൂളിങ്​ഗ്ലാസ് ധരിച്ച് ഓപ്പൺ സ്റ്റേജിലേക്ക് കയറിയ മമ്മൂട്ടിയെ ആർപ്പുവിളികളോടെയാണ് റോഡിലെ ജനസാ​ഗരം സ്വാ​ഗതം ചെയ്തത്. നിങ്ങളെ കാണുന്നതും എനിക്കും എന്നെ കാണുന്നതും നിങ്ങൾക്കും സന്തോഷമാണെന്ന് മമ്മൂട്ടി പറഞ്ഞു. രമേശ് ചെന്നിത്തലയും ആരിഫും സംസാരിച്ചതിനു ശേഷമാണ് മമ്മൂട്ടി ട്രാഫിക് ബ്ലോക്ക് കാരണം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞത്. 

റോഡും പരിസരവും തിങ്ങി നിറഞ്ഞാണ് ജനങ്ങളുണ്ടായികുന്നത്. കെഎസ്ആർടിസി ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ബ്ലോക്കിൽപ്പെട്ട് റോഡിൽ കിടക്കുന്നുണ്ടായിരുന്നു. 'നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം'- എന്നാണ് മമ്മൂട്ടി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com