ജെഎന്‍യു: നജീബ് മുഖ്യ പ്രചാരണായുധം; എബിവിപി പൊതുശത്രു;ബാപ്‌സ നിര്‍ണായക ശക്തി

ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും ഐസയും ഡിഎസ്എഫും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ എഐഎസ്എഫ് ഒറ്റയ്ക്ക് മത്സരിക്കുന്നു
ജെഎന്‍യു: നജീബ് മുഖ്യ പ്രചാരണായുധം; എബിവിപി പൊതുശത്രു;ബാപ്‌സ നിര്‍ണായക ശക്തി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍ എടുത്തുയര്‍ത്തിരിക്കുന്നത് ജെഎന്‍യുവിലെ തന്നെ വിദ്യാര്‍ത്ഥിയായിരുന്ന നജീബ്‌ അഹമ്മദിന്റെ
തിരോധാനമാണ്. സെപ്റ്റംബര്‍ 8ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ വനിതാ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.

ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും ഐസയും ഡിഎസ്എഫും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ എഐഎസ്എഫ് ഒറ്റയ്ക്ക് മത്സരിക്കുന്നു. ഭിന്നിച്ചു നില്‍ക്കുന്ന ഇടത് സംഘടനളുടെ വോട്ട് ചോര്‍ന്ന് തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഐഎന്‍എസ്‌യു.എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനം ചെലുത്തിയ ബാപ്‌സയെ(ബിര്‍സ അംബേദ്കര്‍ഫുലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) തള്ളിക്കളയാന്‍ സാധിക്കില്ലായെന്നാണ് ജെഎന്‍യു തെരഞ്ഞെടുപ്പ് ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നവര്‍ വിലയിരുത്തന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ബാപ്‌സ ജെഎന്‍യുവിലെ നിര്‍ണായക ശക്തിയായി വളര്‍ന്നു കഴിഞ്ഞു. 

നജീബ് അഹമ്മദ്‌

ഇടത് സംഘടനകള്‍ ഭിന്നിച്ചു നില്‍ക്കുകയാണെങ്കിലും എബിവിപിയാണ് എല്ലാവരുടേയും പൊതുശത്രുവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തന്നു്. സീറ്റുകള്‍ വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള സര്‍വ്വകലാശാലയുടെ പ്രവര്‍ത്തന രീതിയും പ്രചാരണത്തിന് വിദ്യാര്‍ത്ഥി സംഘടനകള്‍ എടുത്തു കാട്ടുന്നുണ്ട്. 

2016 ഒക്ടോബര്‍ 15നാണ് ഒന്നാംവര്‍ഷ എംഎസ്ഇ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ കാണാതായത്. എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായതിനു ശേഷമാണ് നജീബിനെ കാണാതാകുന്നത്. നജീബിനെ കണ്ടെത്താന്‍ അധികൃതര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ സര്‍വ്വകലാശാലയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇത് ജെഎന്‍യു വിട്ട് മറ്റ് കലാലയങ്ങളിലേക്കും വ്യാപിച്ചിരുന്നു. എബിവിപിക്കെതിരായ ഏറ്റവും വലിയ പ്രചാരണായുധമാക്കി മറ്റ് സംഘടനകള്‍ നജീബിന്റെ തിരോധാനം എടുത്തുയര്‍ത്തുമ്പോള്‍ പുതിയ ജെഎന്‍യു കെട്ടിപ്പടുക്കാന്‍ എബിവിപിയ്ക്ക് വോട്ടു ചെയ്യു എന്നാണ് എബിവിപിയുടെ മുദ്രാവാക്യം. 

എഐഎസ്എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സിപിഐ ദേശിയ സക്രട്ടറി ഡി.രാജയുടെ മകള്‍ അപരാജിത രാജയാണ്. എസ്എഫ്‌ഐ-ഐസ സഖ്യം പൂര്‍ണപരാജയമാണെന്നും സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ പോരാടാന്‍ എസ്എഫ്‌ഐ-ഐസ സഖ്യത്തിന് സാധിച്ചില്ല എന്നുമാണ് എഐഎസ്എഫ് വിലയിരുത്തന്നത്. ഐസയുടെ ഗീതാകുമാരിയാണ് എസ്എഫ്‌ഐ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.സെപ്റ്റംബര്‍ 11നാണ് ഇലക്ഷന്‍ റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com