കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ 'ഏറ്റു'

ഫോട്ടോ-കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് കൂട്ടായ്മ
ഫോട്ടോ-കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് കൂട്ടായ്മ
Updated on
1 min read

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ 'ഏറ്റു'.  ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടു കെഎസ്ആര്‍ടിസി ആരംഭിച്ച പുത്തന്‍ ബസായ 'മിന്നല്‍' കളക്ഷന്റെ കാര്യത്തില്‍ മിന്നലായി. യാത്ര തുടങ്ങിയിട്ടു ഒരു മാസമാകുമ്പോഴേക്കും മിന്നലിന്റെ ഒരു ദിവത്തെ ശരാശരി കളക്ഷന്‍ രണ്ടര ലക്ഷം രൂപ. 

തിരുവനന്തപുരം-കാസര്‍ഗോഡ്, തിരുവനന്തപുരം-പാലക്കാട്, ബത്തേരി-തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം, കാസര്‍ഗോഡ്-കോട്ടയം, കട്ടപ്പന-തിരുവനന്തപുരം, മൂന്നാര്‍-തിരുവനന്തപുരം, പാലക്കാട്-തിരുവനന്തപുരം, മാനന്തവാടി-തിരുവനന്തപുരം എന്നീ ഒന്‍പത് റൂട്ടുകളിലാണ് മിന്നല്‍ ഓടിക്കൊണ്ടിരിക്കുന്നത്.

ഫോട്ടോ-കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് കൂട്ടായ്മ
ഫോട്ടോ-കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് കൂട്ടായ്മ

ഓട്ടം തുടങ്ങിയിട്ടു മൂന്നാഴ്ച മാത്രമായിട്ടൊള്ളൂവെങ്കിലും നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിക്കു മിന്നല്‍ മാത്രം നേടിക്കൊടുത്തത് 24 ലക്ഷം രൂപയാണ്. തിരുവനന്തപുരം-കാസര്‍കോഡ് റൂട്ടിലോടുന്ന മിന്നലാണ് കളക്ഷനില്‍ മുന്നില്‍. ദിവസം 31,700 രൂപയാണ് ഈ റൂട്ടില്‍ മിന്നലിനു ലഭിക്കുന്നത്. കട്ടപ്പന-തിരുവനന്തപുരം റൂട്ടിലാണ് ഏറ്റവും കുറവ് ദിവസ കളക്ഷന്‍. 22,000 രൂപ. പുതിയ സര്‍വീസ് തുടങ്ങി ക്ലിക്കായതിന്റെ സന്തോഷത്തിലാണ് മിന്നല്‍ ജീവനക്കാര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com