പനി മാറാൻ ചിക്കൻ സൂപ്പ് ? ജലദോഷം മാറ്റാൻ ചില പൊടിക്കൈകൾ

ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്
fever remedies
How to prevent cold and fever in the beginning. AI IMAGE
Edited By:
Updated on: 
2 min read

ജലദോഷം എല്ലാവർക്കും വളരെ സാധാരണമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാം. ഏഴ് ദിവസം വരെ ഇതിന്‍റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം.

fever remedies
എത്ര കഴുകിയിട്ടും മിക്സി ജാറിൽ മണം മാറുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

തൊണ്ട വേദനയിൽ തുടങ്ങി, മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയാണ് ജലദോഷത്തിന്റെ സാധാരണ ലക്ഷണങ്ങൾ. ഇത് പിന്നീട് കഠിനമായ പനിയായി മാറാനുള്ള സാധ്യതയുമുണ്ട്. അതിന് മുൻപ് തന്നെ ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കാം.

fever remedies
ബാക്കിവരുന്ന ചോറ് കളയല്ലേ; 'ക്രിസ്പി പക്കാവട' മിനിറ്റുകൾക്കുള്ളിൽ ഉണ്ടാകാം, പരീക്ഷിക്കൂ...

തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം

ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കും. ഒന്നോ രണ്ടോ ടേബിൾസ്പൂൺ തേൻ നേരിട്ട് കഴിക്കുകയോ ചായയിലോ വെള്ളത്തിലോ കലർത്തി കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് നല്ല ഓപ്ഷനാണ്. എന്നാല്‍ 12 മാസത്തില്‍ താഴെ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് തേന്‍ കൊടുക്കരുത്, ഇത് കുഞ്ഞുങ്ങളില്‍ ബോട്ടുലിസത്തിന് കാരണമാകും.

fever remedies
സ്ത്രീകളിലെ പക്ഷാഘാതം: തിരിച്ചറിയാൻ വൈകുന്ന നിശ്ശബ്ദ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

വെള്ളം കുടിക്കുക

വെള്ളവും ജലാംശം അടങ്ങിയ പഴങ്ങളും കഴിക്കുന്നത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഈ സമയം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. വിറ്റാമിൻ സി ജലദോഷത്തിന്റെ ദൈർഘ്യം 20% കുറയ്ക്കും.

fever remedies
പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടുമോ?

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

രോഗപ്രതിരോശേഷി വർധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. സിങ്കിന് ജലദോഷത്തിന്റെ ദൈർഘ്യം 50 ശതമാനം വരെ കുറയ്ക്കാൻ കഴിയും. പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് കുടലിന്റെ ആരോഗ്യം നിലനിർത്തുക. പ്രോബയോട്ടിക്സിന് ജലദോഷം 27 ശതമാനം വരം കുറയ്ക്കാൻ കഴിയും.

fever remedies
കുട്ടികളിൽ ഒക്യുപേഷണൽ തെറാപ്പിയുടെ ആവശ്യകത തിരിച്ചറിയാം: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ...

ചിക്കന്‍ സൂപ്പ്

ജലദോഷം ഉള്ളപ്പോള്‍ ചിക്കൻ നൂഡിൽസ് സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇതില്‍ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാംസം കഴിക്കാൻ താല്‍പര്യമില്ലെങ്കില്‍ പച്ചക്കറി അല്ലെങ്കിൽ പയർ ഉപയോഗിച്ചുള്ള സൂപ്പ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ സഹായിക്കും.

fever remedies
പാക്കറ്റ് ഭക്ഷണം പതിവാണോ? ദഹനരോഗങ്ങൾ പിറകെയുണ്ട്; പഠന റിപ്പോർട്ട്...

ഉപ്പുവെള്ളം കവിള്‍കൊള്ളുക

ചെറുചൂടുവെള്ളത്തില്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ആശ്വസം കിട്ടും. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ഗാര്‍ഗിള്‍ ചെയ്യാവുന്നതാണ്.

വിശ്രമം

ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നൽകുകയും സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ഉറങ്ങുമ്പോൾ, നിങ്ങളുടെ ശരീരം സൈറ്റോകൈൻസ് എന്ന പ്രോട്ടീനുകൾ ഉണ്ടാക്കുന്നു, ഇത് വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിന് പ്രധാനമാണ്.

fever remedies
മാസവസാനം കീശ കാലിയാണോ?; 'നോ സ്പെൻഡ് ചലഞ്ച്' ട്രൈ ചെയ്യൂ...

ഹ്യുമിഡിഫയർ ഉപയോഗിക്കുക

മുറിയിൽ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് കഫക്കെട്ട്, ചുമ, തൊണ്ടവേദന എന്നിവ ഉൾപ്പെടെയുള്ള ജലദോഷത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. മുറിയിലെ ഈർപ്പം നിലനിർത്താൻ ഒരു ഹ്യുമിഡിഫയർ സഹായിക്കുന്നു. എന്നാൽ ദിവസേന അതിലെ വെള്ളം മാറ്റുന്നു എന്ന കാര്യം പ്രത്യേകം ഉറപ്പാക്കുക.

Summary

How to prevent cold and fever in the beginning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER