പുതിയ കോച്ച് ആരു വേണെമെന്ന് കോഹ്ലി പറയും; പക്ഷേ, ബിസിസിഐ ചോദിക്കണം

പുതിയ കോച്ച് ആരു വേണെമെന്ന് കോഹ്ലി പറയും; പക്ഷേ, ബിസിസിഐ ചോദിക്കണം

നോര്‍ത്ത് സൗണ്ട്: ഇന്ത്യന്‍ ടീമിനു പുതിയ പരിശീലകനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ചോദിച്ചാല്‍ അഭിപ്രായം  പറയാമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെടുകയാണമെങ്കില്‍ താനും ടീമംഗങ്ങളും അഭിപ്രായം പറയാമെന്നാണ് വെസ്റ്റന്റീസ് പര്യടനത്തിലുള്ള കോഹ്ലി വ്യക്തമാക്കിയത്.

കോഹ്ലിയടക്കമുള്ള ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുമായുള്ള പോരിനെ തുടര്‍ന്ന് പരിശീലക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലെ രാജിവെച്ചിരുന്നു.  വീരേന്ദര്‍ സേവാഗ്, രവിശാസ്ത്രി, വെങ്കിടേശ് പ്രസാദ്, ടോം മൂഡി,   ലാല്‍ചന്ദ് രജപുത്, ദോഡ ഗണേഷ് എന്നിവരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഇതില്‍, കളിക്കാര്‍ക്ക് ഏറ്റവും താല്‍പ്പര്യം രവിശാസ്ത്രിയാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ശിഖര്‍  ധവാന്‍ നടത്തിയ പ്രസ്താവന ശാസ്ത്രിയിലേക്കാണ് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, കളിക്കാരുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളാണ് രവിശാസ്ത്രിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. കൡക്കാരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ടീമിന് അതു ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com