'രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2018 02:47 PM  |  

Last Updated: 08th May 2018 02:47 PM  |   A+A-   |  

adv

 

കൊച്ചി : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ രംഗത്ത്. കണ്ണൂര്‍ വീണ്ടും കലുഷിതമായി. ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കള്‍ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കും. നിയമപാലകര്‍ കൈകെട്ടി നില്ക്കും. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. 

രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും. പരസ്പരം കുറ്റപ്പെടുത്തും. ഒടുവില്‍ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കണ്ണൂര്‍ വീണ്ടും കലുഷിതമായി.

ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കള്‍ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കും. നിയമപാലകര്‍ കൈകെട്ടി നില്ക്കും.

രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും. സിപിഎം ആര്‍എസ്എസിനെ കുറ്റപ്പെടുത്തും, അവര്‍ തിരിച്ചും കുറ്റപ്പെടുത്തും. ഒടുവില്‍ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും.

സബ്‌കോ സന്മതി ദേ ഭഗവാന്‍!