കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍; കണ്ടെത്തിയത് ആളൊഴിഞ്ഞ പുരയിടത്തില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 11:16 AM  |  

Last Updated: 01st April 2022 11:16 AM  |   A+A-   |  

alappuzha death

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴ  പുന്നപ്രയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസിയാണ് (52) മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ജെസിയെ കാണാനില്ലായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജെസിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 

ബുധനാഴ്ച രാവിലെ മുതല്‍ ജെസിയെ കാണാനില്ലെന്ന് കാണിച്ച് പുന്നപ്ര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തില്‍ എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസിന് സംശയമുണ്ട്.