മക്കളെ കൊണ്ടുവരാൻ പോകുന്നതിനിടെ കാർ ഇടിച്ചു, കാനഡയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2022 07:49 AM |
Last Updated: 03rd April 2022 07:49 AM | A+A A- |

മരിച്ച ശിൽപ ബാബു ഭർത്താവിനും കുട്ടികൾക്കുമൊപ്പം/ ഫേയ്സ്ബുക്ക്
കൊച്ചി; കാനഡയിൽ മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു. കരൂർ മാര്യപ്പുറം ഡോ.അനിൽ ചാക്കോയുടെ ഭാര്യ ശിൽപ ബാബു (44) ആണ് മരിച്ചത്. കാനഡയിൽ സ്റ്റാഫ് നഴ്സായിരുന്നു. കാനഡയിലെ സൗത്ത് സെറിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണം.
സംഗീതം പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശിൽപ.നോഹ, നീവ് എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് നടത്തും.
ഈ വാർത്ത കൂടി വായിക്കൂ... ഇന്നും വില കൂട്ടി, 115 കടന്ന് പെട്രോൾ വില