സൈക്കിള്‍ വേണമെന്ന് പറഞ്ഞ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു; യുവാവ് ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 12:26 PM  |  

Last Updated: 09th April 2022 12:26 PM  |   A+A-   |  

mob_attack12

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ യുവതിക്കും മകള്‍ക്കും നേരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. ഒമ്പതു വയസ്സുള്ള മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ചു. സൈക്കില്‍ വേണമെന്ന് പറഞ്ഞതിനാണ് മകളെ ഉപദ്രവിച്ചത്. 

പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ഫിനിയയെ മര്‍ദ്ദിച്ച ഭര്‍ത്താവ് ഇവരുടെ ചെവി കടിച്ചു മുറിക്കുകയും ചെയ്തു. യുവതിയുടെ മുഖത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. 

പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നത് പതിവാണെന്ന് യുവതി പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ഷാജിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

'എനിക്കു നിങ്ങളെ ഭയമാണ്'; കാവ്യയുടെ ഫോണ്‍സംഭാഷണം ക്രൈംബ്രാഞ്ചിന്; നടിയെ മനഃപൂര്‍വം കേസിലേക്ക് വലിച്ചിഴയ്ക്കുന്നോയെന്ന് സംശയം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ