അടുത്ത മൂന്നു മണിക്കൂറില്‍ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2022 08:41 AM |
Last Updated: 11th April 2022 08:41 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഈ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം.
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും.ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും കൂടുതല്‍ മഴ കിട്ടുക. വടക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലയില്‍ മഴ കിട്ടും.
ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങുന്നത് അനുസരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഈര്‍പ്പം ഏറിയ കാറ്റ് കേരളത്തിന് അനുകൂലമാകുന്നതും മഴ ശക്തിപ്പെടാന്‍ കാരണമാണ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ