പെട്ടിഓട്ടായുടെ മുകളിൽ തേങ്ങ വീണു; വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 09:13 AM  |  

Last Updated: 13th April 2022 09:13 AM  |   A+A-   |  

coconut fell on top of goods auto; One person died

പ്രതീകാത്മക ചിത്രം

 

തൃശൂർ; നിയന്ത്രണംവിട്ട പെട്ടിഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. പട്ടിത്തടം ചെറുവത്തൂർ വീട്ടിൽ ചെറിയാന്റെ മകൻ റെന്നിയാണ് (53) മരിച്ചത്. പെട്ടിഓട്ടോയുടെ മുകളിൽ തേങ്ങ വീണതിനെ തുടർന്നാ‌ണ് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. 

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് പട്ടിത്തടം നേതാജി റോഡിൽ അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയാണ് റെന്നി മരിച്ചത്. പട്ടിത്തടം  സ്വദേശികളായ മൂലേപ്പാട്ടുവളപ്പിൽ ശശി, കല്ലൂർ മോഹനൻ, വാഴപ്പിള്ളി ഷാജു എന്നിവർക്കാണ് പരിക്കേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ശശിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ